
സിനിമാ,സീരിയൽ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്ത വിവാഹമായിരുന്നു നടി സ്വാസികയുടേയും, പ്രേം ജേക്കബിന്റെയും. ഇരുവരും രണ്ട് മത വിഭാഗത്തിൽ പെട്ടവരായതിനാൽ തന്നെ മതാചാരപ്രകാരമുള്ള ചടങ്ങുകളെല്ലാം ഒഴിവാക്കി ഒരു ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങായിരുന്നു നടന്നിരുന്നത്. കുടുംബാംഗങ്ങളെയും ബന്ധുക്കളേയും കൂട്ടുകാരെയും സാക്ഷിയാക്കി താലി ചാർത്തി പുടവ കൈമാറിയതോടെ ഇരുവരുടെയും വിവാഹ ചടങ്ങുകൾ കഴിഞ്ഞിരുന്നു. ഇപ്പോഴിതാ ഒന്നാം വിവാഹ വാർഷിക ദിനത്തിൽ സ്വാസിക സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പും വീഡിയോയുമാണ് വൈറലാകുന്നത്.

ഒന്നാം വിവാഹ വാർഷിക ദിനത്തിൽ വീണ്ടും താൻ വിവാഹിതയായ സന്തോഷമാണ് നടി പങ്കുവെച്ചിരിക്കുന്നത്. വരൻ മറ്റാരുമല്ല പ്രേം തന്നെയാണ്. ഇത്തവണ തമിഴ് സ്റ്റൈലിലായിരുന്നു വിവാഹം. ഒരു വർഷം വളരെ പെട്ടെന്ന് കടന്നുപോയി. അങ്ങനെ ഞങ്ങൾ തമിഴ് രീതിയിൽ വീണ്ടും വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഇത് മനോഹരമായി ചെയ്യാൻ സഹായിച്ചതിന് എല്ലാവർക്കും നന്ദി, ഇതൊരു ഷൂട്ടിങ് ആയിരുന്നിട്ടും ഞങ്ങൾക്ക് രണ്ടുപേർക്കും ഇത് ഒരു യഥാർത്ഥ വിവാഹമായി തോന്നി. ലവ് യു ഓൾ എന്നായിരുന്നു കുറിപ്പ് എന്നായിരുന്നു നടി വീഡിയോക്ക് താഴെ കുറിച്ചത്.
ഒരു ഷൂട്ടിന്റെ ഭാഗമായിട്ടാണ് തമിഴ് സ്റ്റൈലിലുള്ള വധൂവരന്മാരെപ്പോലെ അണിഞ്ഞൊരുങ്ങി എത്തി ഇരുവരും വീണ്ടും വിവാഹിതരായത്.വെഡ്ഡിങ്, തമിഴ്സ്റ്റൈൽ, വാകണ്ണമ്മ, ആനിവേഴ്സറി എന്നീ ഹാഷ്ടാഗുകളും പുതിയ വീഡിയോയ്ക്കൊപ്പം താരദമ്പതികൾ ചേർത്തിരുന്നു.മുന്തിരിചാറിന്റെ നിറത്തിലുള്ള പട്ട് പുടവയും അതിനണിങ്ങുന്ന ആഭരണങ്ങളും അണിഞ്ഞ് അതീവ സുന്ദരിയായി തമിഴ് പെൺകൊടിയായാണ് പുതിയ വെഡ്ഡിങ് വീഡിയോയിൽ സ്വാസിക പ്രത്യക്ഷപ്പെട്ടത്. ലൈറ്റ് ബ്ലു ഷെയ്ഡിലുള്ള മുണ്ടും ഷർട്ടുമായിരുന്നു പ്രേമിന്റെ വേഷം.
View this post on Instagram











