കമൽ ഹാസന് വേണ്ടി നടിമാർ സഹികെട്ട് ചെയ്‌തു; ചുണ്ടില്‍ അമര്‍ത്തുമായിരുന്നു

കമൽ ഹാസനിൽ നിന്നും മോശം അനുഭവം ഉണ്ടായതിനെപ്പറ്റി നടിമാർ മുൻപും തുറന്നു പറഞ്ഞിട്ടുണ്ട്. അത്തരത്തിൽ തെന്നിന്ത്യൻ നടി രാധിക ശരത് കുമാർ മുൻപൊരിക്കൽ നടത്തിയ വെളിപ്പെടുതെൽ ഇപ്പോൾ വീണ്ടും ചർച്ചയാവുകയാണ്. ചുംബന രംഗങ്ങളില്‍ കമൽ ഹാസനൊപ്പം അഭിനയിച്ചപ്പോഴുണ്ടായ തിക്താനുഭവമാണ് രാധിക ശരത് കുമാറിന് പറയാൻ ഉളളത്. സിനിമയില്‍ അഭിനയിക്കുമ്പോള്‍ തനിക്കുണ്ടായ ചില ദുരനുഭവങ്ങളെക്കുറിച്ചും രാധിക വെളിപ്പെടുത്തിയ വാക്കുകള്‍ വീണ്ടും വൈറലാവുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു അഭിമുഖത്തില്‍ രാധിക ശരത് കുമാർ പറഞ്ഞ കാര്യങ്ങളായിരുന്നു നടിയുടെ പുതിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ വൈറലായി മാറിയത്. ചുംബന രംഗങ്ങളില്‍ അഭിനയിച്ച് പേരുകേട്ട ഒരു നടന്‍ തന്നെയും അനുജത്തിയെയും സിനിമയില്‍ ചുംബന രംഗത്ത് അഭിനയിക്കാന്‍ നിര്‍ബന്ധിച്ചെന്നും അവിടെ പീഡിപ്പിക്കപ്പെട്ടു എന്നുമാണ് നടി രാധിക ശരത് കുമാർ ഒരു പഴയ അഭിമുഖത്തില്‍ സംസാരിക്കവേ പറഞ്ഞത്. നടന്‍ കമല്‍ ഹാസനെ കുറിച്ചായിരുന്നു രാധികയുടെ ഈയൊരു ആരോപണം. കമല്‍ ഹാസന്റെ സിനിമകളില്‍ സാധാരണയായി ചുംബന രംഗങ്ങളാണ് ഉണ്ടാവാറുള്ളത്.

യുവാക്കളെ ആകര്‍ഷിക്കുന്ന തരത്തില്‍ അത്തരം രംഗങ്ങള്‍ ഇടാന്‍ സംവിധായകരും നിര്‍മ്മാതാക്കളും താല്‍പ്പര്യപ്പെടുന്നുണ്ട്. ഒരു ഘട്ടത്തില്‍ കമല്‍ഹാസന്റെ സിനിമകളിലെ ചുംബന രംഗങ്ങള്‍ അലിഖിത നിയമമായിരുന്നു. ചുരുക്കം ചില നടിമാര്‍ ഇത്തരം രംഗങ്ങള്‍ സഹികെട്ട് ചെയ്യുമ്പോള്‍ ചുംബന രംഗം കാരണം കമല്‍ഹാസന്റെ സിനിമകളില്‍ അഭിനയിക്കാന്‍ ചിലര്‍ മടിക്കുകയാണ് ചെയ്യാറുള്ളത്. ചുംബന രംഗങ്ങള്‍ ചെയ്യാനുള്ള മടി കാരണം ‘സിപ്പിക്കുള്ളില്‍ മുത്ത്’ എന്ന സിനിമയില്‍ അഭിനയിച്ചതിന് ശേഷം കമല്‍ ഹാസനോടൊപ്പമുള്ള സിനിമകളില്‍ അഭിനയിക്കുന്നത് താന്‍ കുറച്ചു എന്നും രാധിക ശരത് കുമാർ വ്യക്തമാക്കി. ചില സിനിമകളിലെ ചുംബന രംഗത്ത് അദ്ദേഹം ചുണ്ടില്‍ അമര്‍ത്തി ചുംബിക്കുമായിരുന്നു എന്നും താന്‍ മാത്രമല്ല തന്റെ അനുജത്തിയും സമാനമായ രീതിയില്‍ പീഡിപ്പിക്കപ്പെട്ടു എന്നാണ് രാധിക ശരത് കുമാറിന്റെ വെളിപ്പെടുത്തൽ. അന്ന് താനത് തടഞ്ഞതിനാല്‍ ചിലരുടെ രോഷത്തിന് താൻ  പാത്രമാവേണ്ടി വന്നു. മാത്രമല്ല അതിന് ശേഷം ഒരുപാട് അവസരങ്ങള്‍ സിനിമയിൽ തനിക്ക് നഷ്ടപ്പെടുത്തേണ്ടി വന്നെന്നുമാണ് രാധിക ശരത് കുമാർ  അഭിമുഖത്തില്‍ പറഞ്ഞത്. അതേസമയം തെന്നിന്ത്യന്‍ സിനിമാ ലോകത്തെ മുതിര്‍ന്ന നടിമാരില്‍ ഒരാളാണ് രാധിക ശരത് കുമാര്‍. വളരെ മുന്‍പ് തന്നെ സിനിമയില്‍ സജീവമായ നടി നായികയായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇതിനിടെ മൂന്ന് തവണ വിവാഹം  കഴിച്ച നടി ഇപ്പോള്‍ നടന്‍ ശരത് കുമാറിന്റെ ഭാര്യയായി ജീവിക്കുകയാണ്. തമിഴ് സിനിമയിലും സീരിയലുകളിലും ആണ് രാധിക കുമാർ ഇപ്പോള്‍ സജീവമാകുന്നത്.

അമ്മ കഥാപാത്രങ്ങളിലൂടെ മലയാളത്തിലും രാധിക ശരത്കുമാർ ഇപ്പോൾ അഭിനയിക്കാറുണ്ട്. ഇതിനിടെ രാധിക ശരത് കുമാർ ചില വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും അതിനോട് അനുബന്ധിച്ച് മലയാള സിനിമയില്‍ നടക്കുന്ന വിവാദങ്ങളിലും പ്രതികരിച്ചാണ് നടി രാധിക ശരത് കുമാർ എത്തിയത്. മലയാളത്തില്‍ അഭിനയിക്കുമ്പോള്‍ കാരവനില്‍ ക്യാമറ ഘടിപ്പിച്ച് ചിലര്‍ നടിമാരുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്താറുണ്ട് എന്നാണ് രാധിക ശരത് കുമാർ ആരോപിച്ചത്. ഈ ദൃശ്യങ്ങള്‍ കണ്ടു കൊണ്ട് താരങ്ങള്‍ ചിരിക്കുകയും തമാശ പറയുകയും ചെയ്യുന്നത് താന്‍ നേരിട്ട് കണ്ടതാണെന്നും രാധിക ശരത് കുമാർ പറഞ്ഞു.  ചുംബന രംഗത്തിന്റെ പേരില്‍ മുന്‍പ് പല നടിമാരും കമല്‍ ഹാസനെതിരെ ആരോപണവുമായി വന്നിരുന്നു. നടി രേഖയാണ് സമാനമായ രീതിയില്‍ കമല്‍ ഹാസനെ കുറിച്ച് പറഞ്ഞിട്ടുള്ളത്.1986ല്‍ റിലീസ് ചെയ്ത തമിഴ് ചിത്രമാണ് പുന്നഗൈ മന്നന്‍ ചിത്രം തമിഴിലെ  സൂപ്പര്‍ ഹിറ്റായിരുന്നു.  എന്നാല്‍, ചിത്രത്തേക്കാള്‍ വിവാദമായത് ആ ചിത്രത്തിലെ ചുംബന രംഗമായിരുന്നു. ചിത്രത്തിന്‍റെ ക്ലൈമാക്സിൽ ആണ് ചുംബന രംഗമുള്ളത്. രേഖയും കമല്‍ ഹാസനും ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങുന്നതിന് തൊട്ടു മുന്‍പുള്ള രംഗമായിരുന്നു അത്. വികാര ഭരിതമായി അഭിനയിച്ചു കൊണ്ടിരിക്കെ കമല്‍ ഹാസൻ രേഖയെ പിടിച്ച്‌ ചുംബിച്ചു. അങ്ങനെ ഒരു രംഗം തിരക്കഥയില്‍ ഇല്ലായിരുന്നു. മാത്രമല്ല, കമല്‍ ഹാസൻ ചുംബിയ്ക്കുന്ന കാര്യം രേഖയ്ക്കോ  സംവിധായകനോ അറിവില്ലായിരുന്നു. എന്നാൽ പക്ഷെ കമല്‍ ഹാസന്റെ ആ ലിപ്ലോക് വന്‍ വിവാദത്തിന് വഴി തെളിച്ചു. ആ ചുംബന രംഗം  “പുന്നഗൈ മുന്നന്‍” എന്ന സിനിമയുടെ മൊത്തം ജീവന്‍ എന്ന് വേണമെങ്കില്‍ പറയാം. സിനിമ വന്‍ ഹിറ്റാവുകയും രേഖയ്ക്ക് തമിഴില്‍ ഏറെ അവസരങ്ങള്‍ ലഭിക്കുകയും ചെയ്തു. സിനിമയില്‍ തന്നോട് പറയാതെ ചുംബന രംഗങ്ങള്‍ ചേർത്തിരുന്നുവെന്നും നേരത്തെ പറയാതെ അദ്ദേഹം ബലംപിടിച്ച് ചുംബിച്ചതായിട്ടുമാണ് രേഖ പറഞ്ഞത്. ആ ചുംബന രംഗം തന്‍റെ സമ്മതം കൂടാതെയാണ് എടുത്തത് എന്നത് സത്യമാണ്. പക്ഷെ സിനിമയെ സംബന്ധിച്ച്‌ അത് വളരെ നന്നായി വന്നു. സത്യത്തില്‍ പുന്നഗൈ മന്നന്‍ എന്ന സിനിമ കാരണം തനിക്ക് തമിഴില്‍ ധാരാളം അവസരങ്ങള്‍ ലഭിയ്ക്കുകയും ചെയ്തു എന്നാണ് രേഖ പിന്നീട് പറഞ്ഞത്. അതേസമയം, സിനിമയില്‍ അങ്ങനെ ഒരു രംഗം ഉണ്ടായിരുന്നു എന്നറിഞ്ഞിരുന്നുവെങ്കില്‍ ഒരുപക്ഷേ താന്‍ ആ  സിനിമ ചെയ്യില്ലായിരുന്നു എന്നും അവര്‍ ഒരിക്കല്‍ പറയുകയുണ്ടായി. അതേസമയം ചിത്രത്തിൽ മാലിനി ആയെത്തിയത് രേവതി ആയിരുന്നു. രേഖ ചെയ്ത രഞ്ജിനിയുടെ റോള്‍ രേവതി നിരസിച്ചതിനെ തുടർന്നാണ് രേഖയ്ക്ക് ഈയൊരു അവസരം കിട്ടുന്നത്. രേവതി ഈയൊരു വേഷം നിരസിച്ചതിന് കാരണം കമൽ ഹാസനുമായുളള ലിപ് ലോക്ക് രംഗം ചെയ്യാൻ താല്പര്യം ഇല്ലാതിരുന്നത് കൊണ്ടാണ് എന്നും പറയപ്പെടുന്നു.