
ബിഗ് ബോസ് താരവും ഏറെ ആരാധകരുള്ള ഇന്‍ഫ്‌ലുവന്‍സറുമായ അപര്‍ണ മള്‍ബറി കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘മോണിക്ക ഒരു എഐ സ്റ്റോറി’. എഐ സാങ്കേതികവിദ്യയും ഒരു കഥാപാത്രത്തെയും ഒരു കഥയിലൂടെ സമന്വയിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ സിനിമയാണ് ‘മോണിക്ക ഒരു എഐ സ്റ്റോറി’. കാത്തിരിപ്പിനൊടുവില്‍ ചിത്രത്തിന്റെ ട്രെയിലര്‍ എത്തിയിരിക്കുകയാണ്.
എഴുത്തുകാരനും പ്രവാസിയുമായ മന്‍സൂര്‍ പള്ളൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഇഎം അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അപര്‍ണ മള്‍ബറിയാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.

മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, ബാലതാരം ശ്രീപത് എന്നിവരും പ്രധാന കഥപാത്രങ്ങളായെത്തുന്നുണ്ട്. നിര്‍മാതാവ് മന്‍സൂര്‍ പള്ളൂരും സംവിധായകന്‍ ഇ.എം. അഷ്റഫും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. നജീം അര്‍ഷാദ്, യര്‍ബാഷ് ബാച്ചു, അപര്‍ണ എന്നിവരാണ് സിനിമയ്ക്ക് സംഗീതം പകര്‍ന്നത്. ഷറഫുദ്ദീനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
ഓണ്‍ലൈന്‍ ഇംഗ്ലീഷ് ക്ലാസും ഫോട്ടോ ഷൂട്ടുകളുമായി സജീവമാണ് അപര്‍ണ മള്‍ബറി. അപര്‍ണയുടെ സിനിമാലോകത്തേക്കുള്ള അരങ്ങേറ്റമാണ് ചിത്രത്തിലൂടെ. ചിത്രം മേയ് 24നാണ് തിയറ്ററിലെത്തുന്നത്.











