
പറവൂര്‍ ബസ് സ്റ്റാന്‍ഡില്‍ പൊതുജനങ്ങള്‍ക്കിടെ യാതൊരു സൂചനയും നല്‍കാതെ പെട്ടെന്ന് വന്ന് ഡാന്‍സ് കളിച്ചുള്ള ഒരു യുവാവിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ തുടങ്ങിയിട്ട് കുറച്ച് ദിവസമായി. കൊച്ചി വൈപ്പിന്‍ സ്വദേശി അമല്‍ ജോണായിരുന്നു ആ വൈറല്‍ ഡാന്‍സര്‍.
View this post on Instagram
ഇപ്പോഴിതാ മറ്റൊരു അടിപൊളി നൃത്തവുമായി അമല്‍ ജോണ്‍ തിരിച്ചെത്തി. മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഛോട്ടാമുംബൈയിലെ ‘ചെട്ടികുളങ്ങര ഭരണി നാളില്‍’ എന്ന ഗാനത്തിനാണ് അമല്‍ ഇത്തവണ ചുവടുവെച്ചത്. ഇത്തവണ അമല്‍ തിരഞ്ഞെടുത്ത ലൊക്കേഷന്‍ കൊച്ചിയിലെ ലുലു മാളാണ്. മാളിലെ തിരക്കേറിയ ഇടങ്ങളിലൂടെ വ്യത്യസ്തമായ നൃത്തച്ചുവടുകളുമായി ആളുകളെ ചിരിപ്പിക്കുകയാണ് ഈ യുവാവ്.

അവസാനത്തെ വീഡിയോ വൈറലായതോടെ ആളുകള്‍ അമലിനെ തിരിച്ചറിയുകയാണ്. അമലിനോടൊപ്പം നൃത്തം ചെയ്യുന്ന പ്രേക്ഷകര്‍ ഇതിന് തെളിവാണ്. ഇത്തവണ അമലിനോടൊപ്പം ഒരു സിനിമാതാരം ചുവടുവെക്കുന്നതും വീഡിയോയിലുണ്ട്. പതിനെട്ടാം പടി എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായ അക്ഷയ് രാധാകൃഷ്ണനാണ് അമലിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. മാള്‍ സന്ദര്‍ശിച്ച താരം അമലിന്റെ വീഡിയോ ഷൂട്ട് കണ്ട് അമലിനോടൊപ്പം ചേരുകയായിരുന്നു.
View this post on Instagram
‘ വെറൈറ്റിയായി ചെയ്യണമെന്ന് ഉണ്ടായി. ആദ്യം നോര്‍മല്‍ വിഡിയോസാണ് എടുത്തിരുന്നത്. പിന്നെ അനിയനാണ് പറഞ്ഞത് ആളുകളുടെ ഇടയില്‍ പോയി ഡാന്‍സ് കളിക്കാന്‍. അപ്പോള്‍ ആള്‍ക്കാരുടെ എക്സ്പ്രഷനൊക്കെ കിട്ടൂലോ. അതൊരു വെറൈറ്റിയായി തോന്നി. ഇങ്ങനെ ക്ലിക്ക് ആവുമെന്ന് വിചാരിച്ചില്ല. അതില്‍ സന്തോഷമുണ്ടെന്നാണ് അമല്‍ സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.











