
ശിവകാര്‍ത്തികേയൻ നായകനായി വന്ന ചിത്രമാണ് അമരൻ. ശിവകാര്‍ത്തികേയന്റെ അമരൻ ആഗോളതലത്തില്‍ 300 കോടിയില്‍ അധികം നേടിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയില്‍ മാത്രം ചിത്രം നേടിയ കളക്ഷനും ഞെട്ടിക്കുന്നതാണ്.ഇന്ത്യയില്‍ നിന്ന് ചിത്രം 226 കോടി രൂപയിലധികമാണ് നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട് .
ശിവകാര്‍ത്തികേയനു മുമ്പ് തമിഴകത്തിന്റെ 300 കോടി ക്ലബിലെത്തിയത് വിജയ്‍യും കമല്‍ഹാസനും രജനികാന്തുമാണ്. ആദ്യമായിട്ടാണ് ശിവകാര്‍ത്തികേയൻ ആഗോളതലത്തില്‍ 300 കോടി ക്ലബിലെത്തുന്നത്.

ഇതിനു മുമ്പ് ആഗോളതലത്തില്‍ 125 കോടി നേടിയ ഡോണ്‍ ആണ് ഉയര്‍ന്ന കളക്ഷനായി ശിവകാര്‍ത്തികേയന്റെ പേരിലുണ്ടായിരുന്നത്. ശിവകാര്‍ത്തികേയൻ തമിഴകത്ത് മുൻനിര വിജയ താരങ്ങളുടെ പട്ടികയിലേക്കെത്തി എന്നതും പ്രധാന പ്രത്യേകതയാണ്. വിജയ് രാഷ്‍ട്രീയത്തില്‍ സജീവമാകുന്നതിനെ തുടര്‍ന്ന് സിനിമയില്‍ നിന്ന് ഇടവേളയെടുക്കുകയാണ്. വിജയ്ക്ക് പകരം ആര് എന്ന ചോദ്യത്തിന് നിലവില്‍ ഉത്തരം ശിവകാര്‍ത്തികേയൻ എന്നാണ്. ദളപതി വിജയ് നാായകനായി എത്തിയ ദ ഗോട്ടില്‍ ശിവകാര്‍ത്തികേയനും അതിഥി വേഷത്തിലുണ്ടായിരുന്നു











