
ലയാള സിനിമയിലൂടെ ബാലതാരമായി കരിയര്‍ തുടങ്ങി ഇന്ന് മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം ഒരേ സമയം അറിയപ്പെടുന്ന നായികയാണ് അനിഘ സുരേന്ദ്രന്‍. ഇപ്പോൾ താരം, കൂടെ വര്‍ക്ക് ചെയ്യാന്‍ ഏറ്റവുമധികം ആഗ്രഹിക്കുന്ന കോ ആക്ടര്‍ ആരാണെന്നുള്ള കാര്യം തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ. ഒരുമിച്ച് വര്‍ക്ക് ചെയ്യണമെന്ന് ഏറ്റവുമധികം ആഗ്രഹമുള്ള കോ ആക്ടര്‍ വിജയ് സാറാണ്. പണ്ടുമുതലേ അങ്ങനെയൊരു ആഗ്രഹം എനിക്കുണ്ടായിരുന്നു. എന്നാല്‍ ഇനിയത് നടക്കില്ലെന്ന് മനസിലായി നടി പറയുന്നു.

അത് വെറും ആഗ്രഹമായി തന്നെ നില്‍ക്കാനാണ് സാധ്യത. ചെറുപ്പത്തിലൊന്നും സിനിമയെപ്പറ്റി ആലോചിച്ചിരുന്നില്ല. ഒരു എയര്‍ഹോസ്റ്റസ് ആകണമെന്നായിരുന്നു എന്റെ ആഗ്രഹം. പിന്നെ പതിയെ സിനിമയിലേക്ക് എത്തുകയായിരുന്നു. ആദ്യമായി കിട്ടിയ സാലറി 500 രൂപയായിരുന്നെന്നും അനിഘ കൂട്ടിച്ചേര്‍ത്തു.പിന്നെ നടൻ ധനുഷിന് കുറിച്ചും അനിഘ പറയുന്നുണ്ട്, ധനുഷ് എന്ന നടനെ മാത്രമേ തനിക്ക് ആദ്യം അറിയുമായിരുന്നുള്ളൂവെന്നും അദ്ദേഹത്തിന്റെ സംവിധാനത്തില്‍ അഭിനയിക്കുമ്പോള്‍ ചെറിയൊരു ടെന്‍ഷനുണ്ടായിരുന്നു.
ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നിലവുക്ക് എന്‍മേല്‍ എന്നടീ കോപം റിലീസായിരിക്കുകയാണ്. ഈ ചിത്രത്തിൽ അനിഘയാണ് നായികആയി എത്തുന്നത്, ധനുഷ് എന്ന നടനെ മാത്രമേ തനിക്ക് ആദ്യം അറിയുമായിരുന്നുള്ളൂവെന്നും അദ്ദേഹത്തിന്റെ സംവിധാനത്തില്‍ അഭിനയിക്കുമ്പോള്‍ ചെറിയൊരു ടെൻഷൻ ഉണ്ടായിരുന്നു എന്നും അനിഘ പറയുന്നുണ്ട്.












