
ലോക്ക്ഡൗണ്‍ കാലത്ത് നടി അനുശ്രീ കുടുംബത്തോടൊപ്പം കൊല്ലം പത്തനാപുരത്തെ കമുകുംഞ്ചേരിയിലെ വീട്ടിലാണ് സമയം ചെലവഴിക്കുന്നത്. ലോക്ഡൗണ്‍ സമയത്തെ തന്റെ വീട്ടുവിശേഷങ്ങളും മറ്റും അനുശ്രീ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുന്നുണ്ട്. കഴഞ്ഞ ദിവസം ലോക്ഡൗണ്‍ സമയത്ത് വീട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ അനുശ്രീ പങ്കുവെച്ചിരുന്നു.
ഇപ്പോൾ പുതിയ ഒരു സന്തോഷ വാർത്തയുമായി താരം എത്തിയിരിക്കുകയാണ്, തന്റെ നാത്തൂന്‍ ഗര്‍ഭിണിയാണെന്നും അതിന്റെ സന്തോഷത്തിലാണ് താനെന്നും നടി സോഷ്യല്‍ മീഡിയയില്‍ ആരാധകരെ അറിയിച്ചു. വീട്ടില്‍ നാത്തൂന്‍ ഗര്‍ഭിണി ആയാലുള്ള ഗുണങ്ങള്‍ പലതാണ്. നമ്ബര്‍ വണ്‍ പലഹാരങ്ങള്‍, നമ്ബര്‍ 2 പഴങ്ങള്‍. ബാക്കി വഴിയെ പറയാം, അടിപൊളി, അടിപൊളി’.-വാര്‍ത്ത പങ്കുവച്ച് അനുശ്രീ കുറിച്ചു. പലഹാരങ്ങളുടേയും പഴങ്ങളുടേയും ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
https://www.instagram.com/p/B_1vAeYJhXM/?utm_source=ig_web_button_share_sheet
നിരവധി പേരാണ് അനുശ്രീയുടെ പോസ്റ്റിനു താഴെ ആശംസകളുമായി എത്തിയത്. നാളത്തെന്നെ അങ്ങോട്ടേക്ക് വരാനുള്ള പ്ലാനുണ്ടെന്നായിരുന്നു ആരാധികയുടെ കമന്റ്. ഈ പഴങ്ങളും മധുരപലഹാരങ്ങളുമൊക്കെ പാവം നാത്തൂനും കൊടുക്കണമെന്ന് മറ്റുചിലര്‍. 2017 ജൂണ്‍ 12 നായിരുന്നു അനൂപിന്റെ വിവാഹം. ആതിരയാണ് അനൂപിന്റെ ഭാര്യ











