ജീവിതത്തിൽ മറ്റൊരാൾ ആകാൻ കഴിഞ്ഞാൽ ഞാൻ പറയുന്നത് ആ നടിയുടെ പേര് ആയിരിക്കും!

aparna about deepika
aparna about deepika

തനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടവും ആരാധനയുമൊക്കെ ഉള്ള നായിക നടിയെ കുറിച്ച് തുറന്ന് പറയുകയാണ് അപർണ്ണ ബാലമുരളി ഇപ്പോൾ. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് തന്റെ ഇഷ്ട്ട താരം ആരാണെന്നു അപർണ്ണ പറഞ്ഞിരിക്കുന്നത്. തന്റെ ഏറ്റവും പ്രിയപ്പെട്ട നടി ദീപിക പദുക്കോൺ ആണെന്നാണ് അപർണ്ണ ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുന്നത്. ഏത് തരാം വേഷം ചെയ്താലും ഏതു തരം റോളിൽ അഭിനയിച്ചാലും ദീപികയോട് തനിക്ക് ഭയങ്കര ആരാധന ആണെന്നാണ് താരം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ദീപിക ഏത് തരാം വേഷം ധരിച്ചാലും തനിക്ക് അതിൽ ഒരു മോശവും തോന്നാറില്ലെന്നും സിനിമയിൽ അവരെ കാണുമ്പോൾ ഒരു പ്രത്യേക എഫ്ഫക്റ്റ് ആണെന്നും താരം പറയുന്നു. ഇത് പോലെ എന്നെ ആകർഷിച്ചിട്ടുള്ള മറ്റൊരു നടിയും ഇല്ലെന്നും അപർണ്ണ പറഞ്ഞു.

അവരുടെ സ്ക്രീൻ പ്രെസൻസ് തന്നെ ഒരു അത്ഭുതമായി തോന്നാറുണ്ട്. സിനിമയിൽ മാത്രമല്ല, അല്ലാതെ ഒരു പരുപാടിയിൽ പോലും ദീപിക പങ്കെടുത്താൽ അത് കാണാൻ പ്രത്യേക ഒരു ഭംഗി ആണ്. എനിക്ക് എന്റെ ജീവിതത്തിൽ മറ്റൊരാളാകാൻ ഒരു അവസരം ലഭിച്ചാൽ ദീപികാ പദുക്കോൺ ആകാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത് എന്നും അപർണ്ണ പറഞ്ഞു. അത്രത്തോളം തന്നെ ആകര്ഷിച്ചിട്ടുള്ള വ്യക്തിത്വം ആണ് ദീപികയുടേത് എന്നും അപർണ്ണ പറഞ്ഞു. അപർണ്ണയുടെ ഈ വാക്കുകൾ വളരെ പെട്ടന്ന് തന്നെയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

മലയാളത്തിൽ മുൻ നിര നായികമാരിൽ ഒരാൾ ആണ് അപർണ്ണ ബാലമുരളി. മഹേഷിന്റെ പ്രതികാരം എന്ന ഫഹദ് ഫാസിൽ ചിത്രത്തിൽ കൂടിയാണ് താരം തന്റെ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രേക്ഷക ശ്രദ്ധയും അഭിപ്രായവും നേടാൻ താരത്തിന് കഴിഞ്ഞു. അതിന് ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരം ലഭിച്ചു. മലയാളത്തിന് പുറമെ തമിഴിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അടുത്തിടെ തമിഴിൽ റിലീസ് ആയ സുരൈരെ പോട്ടര് എന്ന ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിച്ചതോടെ താരത്തിന്റെ താരപദവിയും കുത്തനെ കൂടി. മികച്ച അഭിപ്രായം ആണ് താരത്തിന്റെ ആദ്യ തമിഴ് ചിത്രത്തിന്ലഭിച്ചത് . ചിത്രത്തിലെ താരത്തിന്റെ അഭിനയത്തിന് നിരവധി പ്രേക്ഷക പ്രശംസയും ലഭിച്ചിരുന്നു.