തന്റെ സംവിധാന അരങ്ങേറ്റം പ്രഖ്യാപിച്ച് ആര്യൻ ഖാൻ ;ഷൂട്ടിംഗ് അടുത്ത വർഷം ആരംഭിക്കും

ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സംവിധാനത്തിലേക്ക്. ആര്യൻ തന്നെയാണ് തന്റെ സംവിധാന അരങ്ങേറ്റം പ്രഖ്യാപിച്ചത്. ഇൻസ്റ്റഗ്രാമിലൂടെയാണ് സംവിധാന സംരംഭത്തിന്റെ വിശേഷങ്ങൾ ആര്യൻ പങ്കുവെച്ചത്. നെറ്റ്ഫ്‌ലിക്‌സിനായി ഒരുങ്ങുന്ന വെബ് സീരീസിന്റെ തിരക്കഥ പൂർത്തിയി എന്നും ആര്യൻ അറിയിച്ചു.

‘എഴുത്ത് കഴിഞ്ഞു… ആക്ഷൻ പറയാൻ കൊതിയാകുന്നു’ എന്നായിരുന്നു ആര്യൻ തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. പോസ്റ്റ് പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ വൈറലായി മാറുകയും ചെയ്തു. ‘കാണാൻ കാത്തിരിക്കുന്നു’ എന്നായിരുന്നു അമ്മ ഗൗരി ഖാൻ കുറിച്ചത്. എന്നാൽ അച്ഛൻ ഷാരൂഖും മകന് ആശംസകൾ നേരുകയാണ് ചെയ്തത്. റെഡ് ചില്ലിസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഷാരൂഖാണ് സീരീസ് നിർമ്മിക്കുന്നത്.

വെബ് സീരീസിന്റെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കും.അമേരിക്കയിലെ സതേൺ കാലിഫോർണിയ സർവകലാശാലയിൽ നിന്നുമാണ് ആര്യൻ സവിധാനം-തിരക്കഥ എന്നിവയിൽ പഠനം പൂർത്തിയാക്കിയത്. അതേ സമയം ഷാരുഖ് ഖാന്റെ വരാനിരിക്കുന്ന ചിത്രമായ പത്താനിന്റെ സെറ്റിലും ആര്യൻ ഉണ്ടായിരുന്നു. ആര്യൻ ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രഫിയിൽ സഹായിക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

 

View this post on Instagram

 

A post shared by Aryan Khan (@___aryan___)