‘അവറാച്ചൻ ആൻഡ് സൺസ്’ നാളെ മുതൽ നെറ്റ്ഫ്ലിക്സിൽ

കുടുംബപ്രേക്ഷകരുടെ പ്രിയം നേടി തിയേറ്ററുകളിൽ മുന്നേറിയ ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സൺസ്’ ഒടിടി റിലീസിന് ഒരുങ്ങുന്നു. നാളെ മുതൽ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും. ഫൺ ഫാമിലി എന്റർടെയ്‌നർ വിഭാഗത്തിലെത്തുന്ന ചിത്രം കുടുംബബന്ധങ്ങളും നർമമുഹൂർത്തങ്ങളും കോർത്തിണക്കിയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ബിജു മേനോനൊപ്പം ഉർവശി, ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രെയ്‌സ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സൻ, സാബുമോൻ, കോട്ടയം നസീർ, വിനീത് തട്ടിൽ, സാജൻ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിൻ ചെറുകയിൽ, ഷാജു ശ്രീധർ, നിഷാ സാരംഗ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

ജോസഫ് വിജീഷും തമ്പിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. തിയേറ്ററുകളിൽ കുടുംബപ്രേക്ഷകരിൽ നിന്ന് ലഭിച്ച സ്വീകാര്യതയ്ക്ക് പിന്നാലെയാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. ജസ്റ്റിൻ സ്റ്റീഫനാണ് സഹനിർമാണം നിർവഹിച്ചിരിക്കുന്നത്. സന്തോഷ് കൃഷ്ണനും നവീൻ പി. തോമസുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. സജിത് പുരുഷൻ ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗീസ് എഡിറ്റിങ്ങും നിർവഹിക്കുന്നു. സനൽ ദേവാണ് സംഗീതസംവിധായകൻ. അജി കുറ്റിയാനി കലാസംവിധാനവും സ്റ്റെഫി സേവ്യർ വസ്ത്രാലങ്കാരവും റഷീദ് അഹമ്മദ് മേക്കപ്പും കൈകാര്യം ചെയ്യുന്നു. ശങ്കരൻ എ.എസ്., കെ.സി. സിദ്ധാർത്ഥൻ എന്നിവർ സൗണ്ട് ഡിസൈനർമാരാണ്. വിഷ്ണു സുജാതനാണ് സൗണ്ട് മിക്സിങ് നിർവഹിച്ചിരിക്കുന്നത്.

അഖിൽ യെശോധരൻ ലൈൻ പ്രൊഡ്യൂസറായും ഡിക്സൺ പൊടുത്താസ് പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിക്കുന്നു. ജിബിൻ ജോൺ ചീഫ് അസോസിയേറ്റ് ഡയറക്ടറും ഓസ്റ്റിൻ എബ്രഹാം ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടറുമാണ്. ബബിൻ ബാബു അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ വിഭാഗം കൈകാര്യം ചെയ്യുന്നു. സൗത്ത് ഫ്രെയിംസ് എന്റർടെയ്ൻമെന്റാണ് മാർക്കറ്റിങ് നിർവഹിക്കുന്നത്. ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ് ഡിജിറ്റൽ മാർക്കറ്റിങ്ങും ബ്രിങ് ഫോർത്ത് പരസ്യപ്രവർത്തനങ്ങളും ഏറ്റെടുത്തിരിക്കുന്നു. പ്രോമൈസ് സ്റ്റുഡിയോസ് വി.എഫ്.എക്സ്. ജോലികൾ നിർവഹിക്കുമ്പോൾ ടെൻ പോയിന്റാണ് പബ്ലിസിറ്റി ഡിസൈൻ കൈകാര്യം ചെയ്യുന്നത്. പ്രതീഷ് ശേഖറാണ് പി.ആർ.ഒ.
തിയേറ്ററുകളിൽ ശ്രദ്ധ നേടിയ ‘അവറാച്ചൻ ആൻഡ് സൺസ്’ ഒടിടിയിലെത്തുന്നതോടെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.