
പുതുമയാർന്ന അവതരണവുമായി പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുന്ന ‘ഭൗമ’യിലെ ജാഫർ ഇടുക്കിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. പോക്കറ്റിൽ മൂന്ന് പേനകളുമായി ദുരൂഹത നിറഞ്ഞ ഭാവത്തിൽ പ്രത്യക്ഷപ്പെടുന്ന കഥാപാത്രമാണ് പോസ്റ്ററിലെ പ്രധാന ആകർഷണം. കഥാപാത്രത്തിന്റെ വ്യക്തിത്വത്തെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും ആകാംക്ഷയുണർത്തുന്ന രീതിയിലാണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്.
വിനീത്, ദിലീഷ് പോത്തൻ, സാഗർ സൂര്യ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം നവംബർ 12ന് തിയേറ്ററുകളിലെത്തും. കേരളത്തിൽ ഭാവന റിലീസാണ് ചിത്രം വിതരണം ചെയ്യുന്നത്. നേരത്തേ പുറത്തിറങ്ങിയ ചിത്രത്തിന്റെ വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. പിന്നാലെ പുറത്തുവന്ന ക്യാരക്ടർ പോസ്റ്ററുകളും സിനിമാപ്രേമികൾക്കിടയിൽ ചർച്ചയായിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രേവതി ശർമ, അതിഥി ബാലൻ, മധുപാൽ, ലെന, മോക്ഷ സെൻഗുപ്ത, മെറിൻ ഫിലിപ്പ്, രഘുനാഥ് പലേരി, ജാഫർ ഇടുക്കി, വിജയ് ബാബു, മണിക്കുട്ടൻ, സജിൻ ചെറുകയിൽ, പ്രവീണ, നിൽജ, ജെയ്ൻ ആൻഡ്രൂസ്, ബിനോജ് വില്യ, കാവ്യ എസ്. ഭാനു, നസ്ലിൻ ജമീല, നൗഷാദ്, സെന്തിൽ, ഭഗത് മാനുവൽ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ആറ്റസ് ഫിലിംസിന്റെ ബാനറിൽ ബസം കാദിയാർ നിർമിക്കുന്ന ചിത്രം രചനയും സംവിധാനവും നിർവഹിക്കുന്നത് റെജിൻ എസ്. ബാബുവാണ്. ‘പെൻഡുലം’ എന്ന ചിത്രത്തിനുശേഷം റെജിൻ സംവിധാനം ചെയ്യുന്ന സിനിമയാണിത്. ശരൺ വേലായുധനാണ് ഛായാഗ്രഹണം. സൂരജ് ഇ.എസ് എഡിറ്റിങ്ങും ക്രിസ്റ്റോ സേവ്യർ സംഗീതവും നിർവഹിക്കുന്നു. ഡാനിഷ് കെ.എ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും ജോബ് ജോർജ് പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിക്കുന്നു. അപ്പുണ്ണി സജൻ പ്രൊഡക്ഷൻ ഡിസൈനും ഡോണി കടമ്മനിട്ട കഥയും ഒരുക്കിയിരിക്കുന്നു.
ജയദേവൻ ചക്കാടത്താണ് സൗണ്ട് ഡിസൈൻ. എം.ആർ. രാജാകൃഷ്ണൻ ഫൈനൽ മിക്സും ലിജു പ്രഭാകർ കളറിങ്ങും നിർവഹിക്കുന്നു. ഗോപിക ഉണ്ണികൃഷ്ണനാണ് കോസ്റ്റ്യൂം ഡിസൈനർ. മേക്കപ്പ്: റോണി വെള്ളത്തൂവൽ. ചീഫ് അസോസിയേറ്റ് ഡയറക്ടർ: അബ്രു സൈമൺ. സ്റ്റണ്ട്: കലൈ കിങ്സൺ. ആർട്ട് ഡയറക്ടർ: സിബിൻ വർഗീസ്. സ്റ്റിൽസ്: ജിതിൻ എസ്. ബാബു. പബ്ലിസിറ്റി ഡിസൈൻ: മാ മി ജോ. ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്സ്. വാഴൂർ ജോസും ആതിര ദിൽജിത്തുമാണ് പിആർഒമാർ.












