പേര് ബേസിൽ ഖാൻ! ‘ഇത് ബ്രഹ്മാസ്ത്ര 2വിന്റെ ഷൂട്ടിം​ഗ്’; പാവം പിള്ളേര്, ഇങ്ങനെയൊന്നും പറ്റിക്കല്ലേ പൊന്ന് ബേസിലേ, വീഡിയോ വൈറൽ

സെറ്റിലായാലും പുറത്തായാലും പോസിറ്റിവിറ്റി നിറയ്ക്കുന്ന ആളാണ് സംവിധായകൻ ബേസിൽ ജോസഫ് എന്നാണ് സിനിമ ലോകത്ത് പറയുന്നത്. കുസൃതിയും ചെറിയ തമാശകളുമൊക്കെയായി എപ്പോഴും കൂളാണ് ആൾ. ഇപ്പോൾ ഫാലിമിയുടെ ലൊക്കേഷനിൽ വച്ചുള്ള ബേസിലിന്റെ ഒരു പഴയ വീഡിയോ ആണ് വൈറലാകുന്നത്. ഷൂട്ടിംഗ് കണ്ട് നിൽക്കുന്ന കുട്ടികളോടാണ് താരം സംസാരിച്ചത്.

ബ്രഹ്മാസ്ത്രയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിം​ഗ് ആണെന്ന് പറഞ്ഞ് ബേസിൽ കുട്ടികളെ പറ്റിക്കുകയാണ്. ബേസിൽ പറഞ്ഞതു വിശ്വസിച്ച കുട്ടികൾ ഓട്ടോഗ്രാഫ് ചോദിക്കുമ്പോൾ നഹീന്ന് പറഞ്ഞ് ചിരിയോടെ നടക്കുന്ന ബേസിലിനെ വീഡിയോയിൽ കാണാം. “പേര് ബേസിൽ ഖാൻ, തള്ളി മറിച്ച് ബേസിൽ. തോൾ ചെരിച്ച് ബേസിൽ, ഇതാണല്ലേ സുഗമ ഹിന്ദി പരീക്ഷ എഴുതീട്ടുണ്ടെന്നു പറഞ്ഞത് ” എന്നിങ്ങനെ രസകരമായ പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.