
നടനും രാഷ്ട്രീയക്കാരനുമായിരുന്ന നെപ്പോളിയന്റെ മൂത്തമകന്‍ ധനുഷിന്റെ വിവാഹം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു . അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ താരകുടുംബം ജപ്പാനില്‍ വെച്ച് ആഡംബരമായാണ് ധനുഷിന്റെ വിവാഹം നടത്തിയത്.
താരവിവാഹത്തോടനുബന്ധിച്ച് പല കഥകളും പുറത്തു വന്നിരുന്നു. അമേരിക്കയില്‍ വെച്ച് വിവാഹം നടത്തിയാല്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ ജപ്പാനിലേക്ക് പോവുകയായിരുന്നു എന്നും തുടങ്ങി നിരവധി ഊഹപോഹങ്ങളും പ്രചരിക്കുന്നുണ്ട്. ഇതിനിടെ തമിഴ് മാധ്യമപ്രവര്‍ത്തകനും സിനിമാനിരൂപകനുമായ ബെയില്‍വാന്‍ രംഗനാഥനും രംഗത്തെത്തി.

ധനുഷിന്റെ വിവാഹവുമായി ഉയര്‍ന്ന വാര്‍ത്തകളെ കുറിച്ചാണ് ബേയിൽവാൻ രംഗനാഥൻ സംസാരിച്ചത്. “എഴുന്നേറ്റ് നടക്കാനോ സാധാരണയാളുകളെ പോലെ ജീവിക്കാനോ സാധിക്കാത്ത ധനുഷ് വിവാഹിതനായത് പലരെയും ചൊടിപ്പിച്ചു. ആയതിനാല്‍ അനാവശ്യ വിവാദങ്ങളും വിമര്‍ശനങ്ങളുമൊക്കെ ഉയര്‍ന്ന് വന്നു.
ധനുഷിന് വിവാഹമോഹം വന്നപ്പോള്‍ തന്നെ സെക്സിനോടുള്ള ആഗ്രഹം ധനുഷിനുണ്ടെന്ന് ഉറപ്പാണെന്നാണ് നെപ്പോളിയന്‍ പറയുന്നത്. ധനുഷിന് ഒരു കുട്ടിയുണ്ടാകാം. പക്ഷേ, ഗര്‍ഭസ്ഥ ശിശുവിനും ധനുഷിന്റെ മസ്‌കുലര്‍ ഡിസ്‌ട്രോഫി വന്നേക്കാമെന്നൊരു സാധ്യതയുണ്ട്. അതുകൊണ്ട് വാടകഗര്‍ഭപാത്രത്തിലൂടെ കുഞ്ഞിന് ജന്മം കൊടുത്തേക്കാമെന്ന ഊഹാപോഹങ്ങളാണ് ഉയരുന്നത്”. അതിന് തന്നെയാണ് സാധ്യതയെന്നും ബെയില്‍വാന്‍ രംഗനാഥൻ ചൂണ്ടിക്കാണിക്കുന്നു.
കോടികള്‍ നല്‍കിയാണ് നെപ്പോളിയന്‍ മരുമകള്‍ അക്ഷയയെ സ്വീകരിച്ചതെന്നും ബെയില്‍വാന്‍ പറയുന്നു. 200 കോടി രൂപ വിലമതിക്കുന്ന വീടും നൂറിലധികം സ്വര്‍ണ ആഭരണങ്ങളും സ്വര്‍ണക്കട്ടികളുമൊക്കെ അക്ഷയയ്ക്ക് നല്‍കിയ ശേഷമാണ് വിവാഹം നടത്തിയതെന്നും ബെയില്‍വാന്‍ രംഗനാധൻ ആരോപിക്കുന്നുണ്ട് .
മുണ്ടക്കല്‍ ശേഖരന്‍ എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെയാണ് നെപ്പോളിയന്‍ ദുരൈസ്വാമി മലയാളികളുടെ മനസ്സില്‍ ഇടം നേടിയത്. നായകന്‍, വില്ലന്‍ തുടങ്ങി നിരവധി വേഷങ്ങളില്‍ അഭിനയിച്ച അദ്ദേഹം രാഷ്ട്രീയത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു, മുന്‍പ് കേന്ദ്ര സഹമന്ത്രിയും ആയിരുന്നു. ഇപ്പോൾ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിലൂടെയും യുട്യൂബ് ചാനൽ വഴിയും തന്റെ കുടുംബത്തിന്റെ വിശേഷങ്ങൾ നെപ്പോളിയൻ ആരാധകരുമായി പങ്കുവെക്കാറുണ്ട്.











