ബിഗ് ബോസ് താരം ഷിയാസ് കരീമിന്റെ വിവാഹം വൈറൽ

ഷിയാസ് കരീമിന്റെ വിവാഹ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയ നിറയെ. നവംബർ 25 നായിരുന്നു ഷിയാസ് വിവാഹജീവിതത്തിലേക്ക് കടന്നത്. മുൻപൊരിക്കൽ മുടങ്ങിയ വിവാഹത്തിൽ നിന്നുമാണ് ഏറെക്കാലം സുഹൃത്തായിരുന്ന ദർഭ ഷിയാസിന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്. എന്ത് ക്യൂട്ട് ആയ പെണ്ണ് മൊഞ്ചത്തി! എന്നാണ് ഷിയാസിന്റെ ഭാര്യയെക്കുറിച്ച് സോഷ്യൽ മീഡിയയുടെ അഭിപ്രായം. അത്രയും, ക്യൂട്ട് ലുക്കിൽ ആണ് ദർഭ നിക്കാഹിനു അണിഞ്ഞൊരുങ്ങി എത്തിയത്.

ബിഗ് ബോസ് താരങ്ങൾ മിക്കവരും പങ്കെടുത്ത ഷിയാസിന്റെ വിവാഹത്തിന് സിനിമ സീരിയൽ രംഗത്തെ പ്രമുഖരും പങ്കാളികളായി. ഷിയാസിന്റെ ഉമ്മാക്ക് ആയിരുന്നു ഏറ്റവും വലിയ സന്തോഷം എന്നാണ് പ്രിയപ്പെട്ടവർ പറയുന്നത്.തന്റെ ഉമ്മ മറികടന്ന പ്രതിസന്ധികൾ ആയിരുന്നു ഷിയാസ് കരീമിന് ഉർജ്ജവും കരുത്തുമേകിയത് . ഏറെക്കാലമായി മകന്റെ നിക്കാഹ് കാണാൻ കാത്തിരിക്കുകയാണ് ഉമ്മ. അതുകൊണ്ടുതന്നെ മണവാട്ടിയെ കെട്ടിപ്പിടിച്ചും ഉമ്മ വച്ചും കൊണ്ടാണ് വീട്ടിലേക്ക് കൈ പിടിച്ചു ഉമ്മ കയറ്റുന്നത് കാണാൻ തന്നെ സന്തോഷമാണ്. വലിയ വിവാഹ സത്കാരം ആകുമെന്ന് ഷിയാസ് പറഞ്ഞിരുന്നു. അത് അക്ഷരാർത്ഥത്തിൽ സത്യം തന്നെയാണ്.

താരം സേവ് ദി ഡേറ്റ് ചിത്രങ്ങളും വിശേഷങ്ങളും ആരാധകരോട് തൻറെ ഇൻസ്റ്റാഗ്രാം പേജിലൂടെ അറിയിച്ചിരുന്നു .ബിഗ് ബോസ് എന്ന ബഹുമുഖ ഷോയിലൂടെ ശ്രദ്ദേയനായ താരം തന്റേതായ ഒരിടം സൃഷ്ടിക്കുന്നതിൽ പിന്നിലായിരുന്നില്ല .ഇപ്പോൾ ഷിയാസ് കരീമിന്റെ വിവാഹ വാർത്തകളാണ് എങ്ങും നിറയുന്നത് .