റിമ കല്ലിങ്കലിനു എതിരെയുള്ള പരാമർശം; സന്ദീപ് വാര്യരെ തള്ളി ബി.ജെ.പി.

Rima-Kallingal and Sandeep Warrier

സിനിമ പ്രേവർത്തകയായ നടി റിമ കല്ലിങ്ങൽ ഒരു സാമൂഹ്യ പ്രേവര്തകകൂടിയാണ്. സമൂഹത്തിൽ  നടന്നു കഴിഞ്ഞതും നടന്നുകൊണ്ടിരിക്കുന്നതുമായ പല പ്രേശ്നങ്ങളിലും അവരുടേതായ ഉറച്ച നിലപാടുകൾ എടുത്തിരുന്ന ഒരു നായികയാണ് റിമ. ഏതാനും ദിവസങ്ങൾക്ക് മുൻപ് സിനിമാ-കലാ പ്രവർത്തകരുടെ നേതൃത്വത്തിൽ കൊച്ചിയിൽ പൗരത്വ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്ടരിക്കും എതിരായി പ്രകടനം നടന്നിരുന്നു. ഇതിൽ റിമയും സംവിധായകനും നിർമ്മാതാവുമായ ഭർത്താവ് ആഷിഖ് അബുവും പങ്കെടുത്തിരുന്നു.

നടി റിമ കല്ലിങ്കലിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി. നേതാവ് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ  പോസ്റ്റ് ഇട്ടിരുന്നു . “റിമേച്ചി കഞ്ചാവ് ബീഡി എടുക്കാൻ ഉണ്ടാകുമോ ഒരെണ്ണം? കഞ്ചാവ് കച്ചവടക്കാരെ സാംസ്കാരിക നായകരാക്കി മാറ്റുന്ന പരിപാടി നമുക്ക് അവസാനിപ്പിക്കാം” എന്നാണ് സന്ദീപിന്റെ പോസ്റ്റ്. ഇത് കൂടാതെ മറ്റൊരു പോസ്റ്റ് കൂടി നേരിട്ടല്ലെങ്കിലും റിമയെ ലക്‌ഷ്യം വച്ച് സന്ദീപ് പോസ്റ്റ് ചെയ്യുന്നു.

Rima-Kallingal

“ലാലേട്ടൻ പണ്ടേ പറഞ്ഞിട്ടുണ്ട്. ചുമ്മാതാണോ പൊരിച്ച മത്തി ടീമിന് ലാലേട്ടനോട് കലിപ്പ്” എന്നാണ് സന്ദീപിന്റെ മറ്റൊരു ഫേസ്ബുക് പോസ്റ്റ്. എന്നാൽ റിമക്കെതിരെ നടത്തിയ സന്ദീപ് വാര്യരുടെ ഭീഷണി തള്ളി ബി.ജെ.പി. സർക്കാരിനെതിരെ പ്രതികരിച്ചു എന്നതിനാൽ ഭീഷണി മുഴക്കുന്നത് ബി.ജെ.പി. രീതിയല്ല. സന്ദീപിൻറെത് വ്യക്തിപരമായ അഭിപ്രായം മാത്രമെന്ന് എം.ടി. രമേശ് പറഞ്ഞു. സന്ദീപ് പറഞ്ഞത് ബി.ജെ.പി. നിലപാടല്ലെന്നും സംസ്ഥാന ജനറൽ സെക്രട്ടറി.

Rima-Kallingal and  Sandeep Warrier