കോഫി വിത്ത് ബാലാജി ശർമ്മ; പ്രേക്ഷകർക്ക് വേണ്ടി മനസ്സ് തുറന്ന് സേതുലക്ഷ്മി അമ്മ

മുൻ വ്യോമസേന ഉദ്യോഗസ്ഥനും നടനുമായ ബാലാജി ശർമ്മയെ പ്രേക്ഷകർക്ക് എല്ലാം വളരെ പരിചിതമാണ്. മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ബാലാജി ശർമ്മ. ഒരു പതിറ്റാണ്ടിലേറെ ടിവി ഷോകളിൽ അഭിനയിച്ച ശേഷം സംവിധായകൻ മധുപാലിന്റെ ഒഴിമുറി (2012) എന്ന ചിത്രത്തിലൂടെയാണ്  ബാലാജി ബിഗ് സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ചത്. ഇപ്പോൾ തന്റെ ബാലാജി ശർമ്മ സ്വന്തമായി തന്റെ യൂട്യൂബ് ചാനൽ തുടങ്ങിയിരിക്കുകയാണ്.

balaji sharma

സ്റ്റേറ്റ് അവാർഡ് വിന്നർ സേതു ലക്ഷിയമ്മയോടൊപ്പമുള്ള ബാലാജി ശർമയുടെ ഇന്റർവ്യൂ ആണിപ്പോൾ യൂട്യൂബിൽ ശ്രദ്ധ നേടുന്നത്, വളരെ മികച്ച പ്രതികരണമാണ് ബാലാജി ശർമയുടെ പുതിയ വീഡിയോയ്ക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നത്, കോഫി വിത്ത് ബാലാജി ശർമയിൽ കൂടി സേതുലക്ഷ്മിയമ്മ തന്റെ വിശേഷങ്ങൾ പ്രേക്ഷകർക്ക് വേണ്ടി പങ്കുവെച്ചിരിക്കുകയാണ്. തന്റെ ജീവിതത്തിൽ സംഭവിച്ച പല കാര്യങ്ങളും സേതുലക്ഷ്മിയമ്മ തുറന്നു പറയുകയാണ് ഇവിടെ,  പ്രേക്ഷകർക്ക്  അറിയാത്ത പല കാര്യങ്ങളും സേതുലക്ഷ്മിയമ്മ ഇവിടെ വെളിപ്പെടുത്തുന്നു, സേതുലക്ഷ്മിയമ്മയുടെ തീർച്ചയായും കണ്ടിരിക്കേണ്ട ചില തുറന്നു പറച്ചിലുകൾ ആണിത്.