അത്തരം ചിത്രങ്ങൾ ഒന്നും പോസ്റ്റ് ചെയ്യരുത് എന്ന് സാധിക !! എന്ത് പ്രഹസനം ആണ് മോളെ എന്ന് ആരാധകർ

sadhika-venugopal

മിനിസ്‌ക്രീനിൽ കൂടി പ്രശസ്തയായ താരമാണ് സാധിക വേണുഗോപാൽ, സോഷ്യൽ മീഡിയയിൽ താരം വളരെ ആക്റ്റീവ് ആണ്. താരത്തിന്റെ പോസ്റ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറൽ ആകുന്നത്.

കൂടാതെ മോഡല്‍ കൂടിയായ സാധിക ഗ്ലാമറസ് വേഷങ്ങളില്‍ എത്തുന്ന ചിത്രങ്ങള്‍ക്ക് നേരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതിനെല്ലാം തന്നെ കൃത്യമായ മറുപടിയും താരം നല്‍കാറുണ്ട്. ഇപ്പോഴിതാ കോറോണയുടെ പശ്ചാത്തലത്തില്‍ സാധിക പങ്കുവെച്ച ഒരു പോസ്റ്റാണ് പുതിയ വിമര്‍ശനങ്ങള്‍ക്ക് വഴി തെളിയിച്ചിരിക്കുന്നത്.

Sadhika venugopal

‘ദയവ് ചെയ്തു നിങ്ങള്‍ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഈ അവസരത്തില്‍ ഇടരുതെന്ന് ഒരു അപേക്ഷയുണ്ട്. കാരണം അത്തരം ആഹാരങ്ങള്‍ പോയി കഴിക്കാന്‍ നിവര്‍ത്തിയില്ലാതെ ഒരുപാട് ആളുകള്‍ നമുക്ക് ഇടയില്‍ ഇപ്പോള്‍ ഉണ്ട് . സഹായിച്ചില്ലെങ്കിലും അവരെ കൂടുതല്‍ ബുദ്ധിമുട്ടിക്കാതെയും, വിഷമിപ്പിക്കാതെയും സഹായിക്കുക’,എന്നായിരുന്നു സാധിക പങ്ക് വച്ച കുറിപ്പില്‍ സൂചിപ്പിച്ചത്.

sadhika veugopal

എന്നാല്‍ താരത്തിന്റെ പോസ്റ്റ് വെറും ഷോയുടെ ഭാഗം ആണെന്നും, എന്തു പ്രഹസനം ആണ് സജി. മോളെ, സാധികേ നിത്യവൃത്തിക്ക് വകയില്ലാത്തവന്റെ മൊബൈല്‍ നെറ്റ് ആരാണ് ചാര്‍ജ് ചെയ്തു കൊടുക്കുക മോളുടെ ഈ പോസ്റ്റ്‌ വായിക്കാനുള്ള എംബി എങ്കിലും അവരുടെ മൊബൈലില്‍ ഉണ്ടാകുമോ എന്ന് തുടങ്ങി ഒട്ടനവധി കമന്റുകളും താരത്തിന്റെ പോസ്റ്റില്‍ നിറയുന്നുണ്ട്. അതേസമയം താരത്തെ അനുകൂലിച്ചും ചില ആളുകള്‍ എത്തുന്നുണ്ട്.