
മലയാള സിനിമയിൽ നൃത്തതിലൂടെ അഭിനയരംഗത്തേയ്ക്ക് എത്തിയ ഒരുപാട് താരങ്ങളുണ്ട്. അവരിൽ ചിലരാവട്ടെ ഇന്ന് അഭിനയത്തോടൊപ്പം നൃത്തരംഗത്തും സജീവമായി പ്രവർത്തിക്കുകയും ചെയ്യുന്നു. ചില താരങ്ങൾ നൃത്ത വിദ്യാലയങ്ങളുമായി മുന്നോട്ട് പോവുന്നു അവർക്കൊക്കെ നൂറുകണക്കിന് ശിഷ്യമാരും ഉണ്ട്. അഭിനയത്തോടെപ്പം നൃത്തവും സജീവമാക്കുകയാണ് താരങ്ങൾ.

ഇപ്പോഴിതാ മലയാളികളുടെ പ്രിയ താരം നവ്യ നായരും നൃത്തവിദ്യാലയം ആരംഭിക്കുകയാണ് ‘മാതംഗി’ മാതംഗി സ്‌കൂൾ ഓഫ് പെർഫോമിംഗ് ആർട്‌സ് ഫൗണ്ടേഷൻ എന്നാണ് സംരംഭത്തിന്റെ പേര്.മാതംഗിയിൽ ഭരതനാട്യത്തിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. സ്‌കൂൾ ഓഫ് പെർഫോമിംഗ് ആർട്‌സ് ഫൗണ്ടേഷൻ പ്രഖ്യാപിക്കുകയാണെന്ന് നവ്യ തന്നെയാണ് തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.താരത്തിന് ആശംസകളുമായി സഹപ്രവർത്തരും എത്തി.

ദിലീപിന്റെ നായികയായിസിബിമലയിൽ സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് നവ്യനായർ. വിവാഹശേഷം സിനിമയിൽ നിന്ന് കുറച്ച്കാലം വിട്ടു നിന്നെങ്കിലും നൃത്തവേദികളിൽ സജീവമായിരുന്നു താരം. 2022 ൽ പുറത്തിറങ്ങിയ ഒരുത്തീ എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നവ്യ നായർ.











