
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘നീക്കം’ത്തിന്റെ ഒഫിഷ്യൽ ടീസർ നാളെ (ഒക്ടോബർ 9) പുറത്തിറങ്ങും. ഉർവ്വശി തിയറ്റേഴ്സ്, പെൻ സ്റ്റുഡിയോസ്, കാക്കാ സ്റ്റോറീസ് എന്നീ ബാനറുകളിൽ സന്ദീപ് സേനൻ, ഡോ. ജയന്തി ലാൽ ഗഡ, അലക്സ് ഇ കുര്യൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സംഗീത് സേനൻ, നിമിത ഫ്രാൻസിസ്, രഘു സുഭാഷ് ചന്ദ്രൻ എന്നിവർ കോ-പ്രൊഡ്യൂസർമാരാണ്.
പോലീസ് സ്റ്റേഷൻ പശ്ചാത്തലമാക്കി ഒരുക്കുന്ന ‘നീക്കം’ ഒരു ഇമോഷണൽ ത്രില്ലർ ഡ്രാമയായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. തുടക്കം മുതൽ പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന തരത്തിലാണ് ചിത്രത്തിന്റെ കഥാസഞ്ചാരമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ദിലീപിന്റെ കരിയറിലെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൊന്നായിരിക്കും ‘നീക്ക’ത്തിലേതെന്നാണ് സൂചന. അഭിനയസാധ്യതകൾക്ക് ഏറെ പ്രാധാന്യമുള്ള കഥാപാത്രമാണ് ചിത്രത്തിലേതെന്നും അണിയറക്കാർ വ്യക്തമാക്കുന്നു. സിദ്ദിഖ്, കലാഭവൻ ഷാജോൺ, ബിനു പപ്പു, ബിലാസ് ചന്ദ്രൻ, സാദ്ദിഖ്, ഡ്രാക്കുള സുധീർ, കോട്ടയം രമേഷ്, ശാരി, ഷെല്ലി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
തൊടുപുഴയിലും കൊച്ചിയിലുമായി ഏകദേശം 60 ദിവസത്തോളമാണ് ‘നീക്കം’ത്തിന്റെ ചിത്രീകരണം നടന്നത്. വിബിൻ ബാലചന്ദ്രനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മുജീബ് മജീദാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും സൂരജ് ഇ എസ് എഡിറ്റിംഗും നിർവഹിക്കുന്നു.
സന്തോഷ് രാമനാണ് പ്രൊഡക്ഷൻ ഡിസൈനർ. റോണക്സ് സേവ്യർ മേക്കപ്പും സമീറ സനീഷ് കോസ്റ്റ്യൂം ഡിസൈനും നിർവഹിക്കുന്നു. സ്യമന്തക് പ്രദീപ് ചീഫ് അസോസിയേറ്റ് ഡയറക്ടറും മുകേഷ് വിഷ്ണു അസോസിയേറ്റ് ഡയറക്ടറുമാണ്. വിഘ്നേഷ് പ്രദീപാണ് സ്റ്റിൽസ്. യെല്ലോ ടൂത്താണ് ഡിസൈൻ നിർവഹിക്കുന്നത്.
മനു ആലുക്കൽ പ്രൊജക്റ്റ് ഡിസൈനറായും ബർണാഡ് തോമസ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവായും നോബിൾ ജേക്കബ് ഏറ്റുമാനൂർ പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിക്കുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന ചിത്രം ഉർവ്വശി തിയറ്റേഴ്സ് പ്രദർശനത്തിനെത്തിക്കും. പിആർഒമാർ: വാഴൂർ ജോസ്, ഐശ്വര്യ രാജ്.











