
‘സുദിനം’ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് സിനിമ രംഗത്തേക്ക് എത്തിയ സംവിധായകനാണ് നിസാർ, ഇപ്പോൾ സംവിധായകൻ സിനിമയെക്കുറിച്ചും ലൊക്കേഷൻ അനുഭവങ്ങളും പങ്കുവെക്കുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ. ഇതിനോടകം ഇരുപത്തിയഞ്ചോളം സിനിമകൾ ചെയ്തിട്ടുള്ള നിസാറിന്റെ അണിയറയിൽ ഒരുങ്ങുന്ന സിനിമ’ ടു മെൻ ആർമി’യാണ്.ഇന്ദ്രൻസും സിദ്ദിഖിന്റെ മകൻ ഷഹീൻ സിദീക്കുമാണ് ഈ ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു റൂമിൽ ഒരു രാത്രിയിലുള്ള കഥയാണ് ഈ ചിത്രം പറയുന്നത്, വെറും നാല് ദിവസമെ ആ സിനിമ ഷൂട്ട് ചെയ്തിട്ടുള്ളു.

ഉടൻ ചിത്രം റിലീസ് ചെയ്യു൦ ആ സബ്ജക്ട് ജനത്തിന് സ്വീകാര്യമാണെങ്കിൽ അവിടെ ന്യൂജനറേഷനെന്നോ ഓൾഡ് ജനറേഷനെന്നോ ഇല്ലയെന്നും പറയുമെന്ന് സംവിധായകൻ പറയുന്നു. സിനിമ നല്ലതാണെങ്കിൽ ജനം സ്വീകരിക്കും. സബ്ജക്ടിന് പുതുമയുണ്ടെങ്കിൽ മുകേഷിനെ വെച്ച് സിനിമ ചെയ്താലും വിജയിക്കും, ഒട്ടനവധി സിനിമകളിൽ നായകനായി ജയറാം പ്രത്യക്ഷപ്പെട്ടുവെങ്കിലും ഒട്ടുമിക്ക മലയാളികൾക്കും പ്രിയപ്പെട്ട ജയറാം സിനിമയാണ് സുദിനം. ഈ സിനിമ നിസാറിന്റെ കരിയറിലും വലിയ നാഴികകല്ലായി മാറിയിട്ടുണ്ട്.

ഇൻഡസ്ട്രിയിൽ ഇപ്പോഴും സുദിനം നിസാറെന്ന പേരിലാണ് തന്നെ അറിയപ്പെടുന്നത്. സുദിനത്തിന്റെ സ്ക്രിപ്റ്റുമായി ആദ്യം ജയറാമിനെ സമീപിച്ചപ്പോൾ കോമഡി പടം ചെയ്യണമെന്ന് താരം നിർബന്ധം പിടിച്ചിരുന്നു, ദിലീപിനെ വെച്ച് മൂന്ന്, നാല് സിനിമകൾ ചെയ്തിട്ടുണ്ട് എന്നും സുരേഷ് ഗോപിയുടെ കൂടെ രണ്ട് സിനിമകൾ ചെയ്തിട്ടുണ്ട് എന്നും എന്നാൽ പക്ഷെ അതിൽ ഒന്ന് ഇറങ്ങിയിട്ടില്ല സംവിധായകൻ പറയുന്നു, പിന്നീട് ബുള്ളറ്റെന്നൊരു സിനിമ സുരേഷ് ഗോപിയെപ്പറ്റി വെച്ച് ചെയ്തു. കൂടാതെ മറ്റൊരു വലിയ പടം കൂടി താൻ ചെയ്തു. എന്നാൽ പക്ഷെ പ്രൊഡ്യൂസറുടെ സാമ്പത്തിക പ്രശ്നം കൊണ്ട് പുറത്ത് വന്നില്ല നിസാർ പറയുന്നു












