ഞങ്ങൾക്ക് ഒരു ഭാഗ്യം വരാൻ പോകുന്നുവെന്ന് ദിയകൃഷ്ണ

Diya Krishna

ഞങ്ങൾക്ക് ഒരു ഭാഗ്യം വരാൻ പോകുന്നുവെന്ന് ദിയകൃഷ്ണ.ഞങ്ങൾക്ക് വരൻ പോകുന്ന കുഞ്ഞ് ഒരു ഭാഗ്യമാണെന്ന് തുറന്നു പറയുകയാണ് ദിയ കൃഷ്ണ. ദിയ കൃഷ്ണയുടെയും അശ്വിൻറെയും വിവാഹം ആരാധകർക്ക് ആവേശം തന്നെയായിരുന്നു.തുടർന്നുള്ള ഓരോ വിശേഷങ്ങളും സുപരിചിതവും.എന്നാലിപ്പോൾ പുത്തൻ വാർത്തയുമായി എത്തിയിരിക്കുകയാണ് ദിയ.തങ്ങൾക്കു ഒരു കുഞ്ഞ് അതിഥിയെത്തുന്നതിൻറെ സന്തോഷം പങ്കുവക്കുകയാണ് താരം.

ഫൈനാൻഷ്യലി ഇൻഡിപെൻഡൻറ് ആയ താരം സ്വന്തം ചിലവിൽ തന്നെ വിവാഹിതയായത് വലിയ വാർത്തയും കൗതുകവുമായിരുന്നു.2024 സെപ്റ്റംബര്‍ 5 നായിരുന്നു ദിയ കൃഷ്ണയും സുഹൃത്തായ അശ്വിന്‍ ഗണേശും വിവാഹിതരാവുന്നത്. ഏറെക്കാലമായി ഇരുവരും നല്ല സുഹൃത്തുക്കള്‍ ആയിരുന്നു. ഇടയ്ക്ക് പ്രണയത്തിലായതോടെ ദിയയെ ഭാര്യയാക്കണമെന്നുള്ള ആഗ്രഹം അശ്വിന്‍ വെളിപ്പെടുത്തി. പിന്നീട് ഇരുവരുടെയും പ്രണയകഥ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നിരുന്നു.

കുഞ്ഞ് അതിഥിയുടെ വരവിൻറെ സൂചനകൾ ഉണ്ടായിരുന്നുവെങ്കിലും ഒഫീഷ്യലി വാർത്തകൾ പുറത്തുവിട്ടിരുന്നില്ല.ഇപ്പോഴിതാ വാർത്തകൾ സത്യമാണ് എന്ന് വ്യക്തമാക്കുകയാണ് താരം.ഇതിനിടയിൽ ആയിരുന്നു കുറച്ച് വിവാദങ്ങളുടെ കടന്നുവരവും.ബിഗ് ബോസ് താരം നോറ സുഹൃത്തിൻറെ വിവാഹ സത്കാരത്തിനിടെ കേക്ക് ഫേഷ്യൽ നടത്തിയതിനെതിരെ പ്രതികരിച്ചതും തുടർന്നുണ്ടായ ആരോപണങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു.