സിനിമയിലെ ഒരു കുഴപ്പത്തിലും ചെന്ന് ചാടാത്ത നടൻ; മുകേഷിന്റെ അളിയൻ ഇ എ രാജേന്ദ്രൻ

ഇന്ന് അന്തരിച്ച നടനും സംവിധായകനുമായ ഇ ഇ രാജേന്ദ്രന്റെ മുൻപുള്ള അഭിമുഖങ്ങളൊക്കെ ഈയവസരത്തിൽ ശ്രദ്ധേയമാകുന്നുണ്ട്.

ഏറ്റവും സെന്‍സിറ്റീവായിട്ടുള്ള രംഗമാണ് സിനിമയെന്നും എന്നാല്‍ ദൈവ സഹായത്താല്‍ ഒരു കുഴപ്പത്തിലും ഇതുവരെ ചെന്ന് പെട്ടിട്ടില്ലെന്ന് രാജേന്ദ്രന്‍ പറഞ്ഞിട്ടുണ്ട്. അതിന് സര്‍വശക്തനോട് നന്ദി പറയുന്നു. എത്രയോ വര്‍ഷമായി കാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നു. അതിന്റെ പാരിതോഷികമാണ് ജനങ്ങള്‍ നല്‍കുന്ന സ്‌നേഹം.

40 വര്‍ഷമായി സിനിമയിലെത്തിയിട്ട്. ഇപ്പോഴും നമ്മളെ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നതിന്റെ ക്രെഡിറ്റ് ഡയറക്ടര്‍മാര്‍ക്കാണ്. പണ്ട് സിനിമ മാത്രമായിരുന്നു ഒരു വിനോദ ഉപാധി. ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ മറ്റു പലതുമുണ്ട്. സിനിമയില്‍ പിടിച്ചുനില്‍ക്കുക ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കളിയാട്ടം, പട്ടാഭിഷേകം, നരസിംഹം തുടങ്ങിയ ചിത്രങ്ങളിലെ രാജേന്ദ്രന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.