
ആരാധകർക്ക് പ്രിയപ്പെട്ട താര ദമ്പതികളാണ് നടൻ ഫഹദ് ഫാസിലും നസ്രിയ നസീമും. 2014 ൽ വിവാഹിതരായ ഇരുവരും ഇപ്പോൾ സന്തോഷകരമായ ജീവിതം നയിക്കുകയാണ്. വിവാഹശേഷം നസ്രിയ അധികം സിനിമകൾ ചെയ്തിരുന്നില്ല. മാത്രമല്ല തുടരെ തുടരെ സിനിമകൾ ചെയ്യാൻ താൽപര്യമില്ലാത്ത നടി കൂടിയാണ് നസ്രിയ നസീം. ഇപ്പോഴിതാ നസ്രിയെക്കുറിച്ച് ഭർതൃപിതാവ് ഫാസിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നസ്രിയ തനിക്കെപ്പോഴും അത്ഭുതമാണ് എന്നും ഒരു താരമാണെന്ന് തനിക്ക് തോന്നുന്ന ഒന്നും നസ്രിയയിൽ നിന്ന് വന്നിട്ടില്ലയെന്നും തന്റെ രണ്ട് പെൺമക്കളുമായും ഭയങ്കര കൂട്ടാണ്. ഫഹദിന്റെ ജീവിതത്തിൽ ഒരു ചിട്ടയുണ്ടായത് നസ്രിയ വന്ന ശേഷമാണ് എന്നൊക്കെയാണ് ഫാസിൽ പറഞ്ഞത്. നസ്രിയ ഒരു ആർട്ടിസ്റ്റാണ്. എന്നാൽ ഓടിയോടി പടം ചെയ്യണം എന്ന് ആഗ്രഹിക്കുന്ന ആർട്ടിസ്റ്റ് അല്ലയെന്നും അവിടെയാണ് ഫഹദും നസ്രിയയും തമ്മിലുള്ള സിങ്കുള്ളതെന്നും ഫാസിൽ പറയുന്നു. സിനിമ വന്നാൽ ഫഹദിനെ എക്സൈറ്റ് ചെയ്യുന്ന ക്യാരക്ടറേ ഫഹദ് ചെയ്യൂവെന്നും നസ്രിയയെ എക്സൈറ്റ് ചെയ്യിക്കുന്ന ക്യാരക്ടർ വന്നാൽ നസ്രിയ ചെയ്യുമെന്നും പക്ഷെ അത് തൊഴിലായി എടുക്കണമെന്ന് ആഗ്രഹമില്ലയെന്നും ഫാസിൽ പറയുന്നു. മാത്രമല്ല ഫഹദിനെ ക്ലോസ് ആയി വാച്ച് ചെയ്യുന്ന ഭാര്യയാണെന്നും തനിക്ക് നസ്രിയ ഒരു നല്ല മരുമകളാണെന്നും ഫാസിൽ അന്ന് വ്യക്തമാക്കി.

നസ്രിയക്ക് ഒരു പടം ഇഷ്ടപ്പെട്ട് കഴിഞ്ഞാൽ താൻ അത് പോയി ചെയ്യട്ടെ എന്ന് ചോദിച്ചാൽ ഉടനെ തനത്ചെയ്യാൻ പറയുമെന്നും തെലുങ്കിൽ അഭിനയിക്കാൻ പോയപ്പോൾ അത്ഭുതം തോന്നിയെന്നും തെലുങ്കിൽ ഡബ് ചെയ്തു. ഒരുപാട് ദിവസം മെനക്കെട്ടുവെന്നും ഭയങ്കരമായ ക്ഷമയും ഡെഡിക്കേഷനും നസ്രിയക്കുണ്ട് എന്നും ഫാസിൽ പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഫാസിൽ ഇക്കാര്യങ്ങൾ സംസാരിച്ചത്. അതേസമയം 2014 ലായിരുന്നു നസ്രിയയും ഫഹത്തും വിവാഹിതരായത്. സിനിമാ രംഗത്ത് സെൻസേഷനായിക്കൊണ്ടിരിക്കെയാണ് നസ്രിയ നസീം വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. അതുകൊണ്ട് തന്നെ നടിയെ വെച്ച് ചെയ്യാനിരുന്ന പല സിനിമകളും മറ്റ് താരങ്ങളിലേക്ക് എത്തി. കുടുംബ ജീവിതത്തിനാണ് താനെന്നും പ്രാധാന്യം നൽകുന്നതെന്നാണ് വിവാഹ സമയത്ത് മാധ്യമങ്ങളോട് നസ്രിയ പറഞ്ഞത്. മാത്രമല്ല ഫഹദുമായി നസ്രിയക്കുള്ള പ്രായ വ്യത്യാസവും ആ സമയത്ത് വലിയ തോതിൽ ചർച്ചയായിരുന്നു. 19ാം വയസിലാണ് നസ്രിയ വിവാഹിതയാകുന്നത്. അന്ന് ഫഹദിന്റെ പ്രായം 32 വയസ്സായിരുന്നു. വിവാഹ ശേഷം സിനിമാ രംഗത്ത് നിന്നും മാറി നിന്ന നസ്രിയ കൂടെ എന്ന അഞ്ജലി മേനോൻ ചിത്രത്തിലൂടെയാണ് തിരിച്ചെത്തുന്നത്. പിന്നീട് ട്രാന്‍സ്, മണിയറയിലെ അശോകന്‍ തുടങ്ങിയ ചിത്രങ്ങളില്‍ നസ്രിയ അഭിനയിച്ചു.

അതേസമയം സൂക്ഷ്മദർശിനിയാണ് നസ്രിയയുടെ പുതിയ സിനിമ. ബേസിൽ ജോസഫിനൊപ്പമാണ് ചിത്രത്തിൽ താരം അഭിനയിക്കുന്നത്. മറുവശത്ത് ഫഹദ് ഫാസിൽ സിനിമകളുടെ തിരക്കിലാണ്. പാൻ ഇന്ത്യൻ തലത്തിൽ അറിയപ്പെടുന്ന നടനാണ് ഇന്ന് ഫഹദ് ഫാസിൽ. മലയാളത്തിന് പുറമെ തമിഴിൽ നിന്നും തെലുങ്കിൽ നിന്നും മികച്ച അവസരങ്ങൾ ഫഹദ് ഫാസിലിനെ തേടി എത്തുന്നു. വിവാഹത്തിന് ശേഷം ഒരു വർഷത്തോളം ഫഹദും സിനിമാ രംഗത്ത് നിന്നും മാറി നിന്നിരുന്നു. അണ്ടേ സുന്ദരനികി എന്ന തെലുങ്ക് സിനിമയിലാണ് നസ്രിയ അവസാനമായി അഭിനയിച്ചത്. നാനി നായകനായ സിനിമ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. ഇതിനിടയില്‍ വരത്തന്‍, കുമ്പളങ്ങി നൈറ്റ്സ്, സിയു സൂണ്‍ എന്നീ ചിത്രങ്ങളുടെ നിർമ്മാതാവുമായി നസ്രിയ. ബാലതാരമായിട്ടായിരുന്നു നസ്രിയയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. 2005 ല്‍ തന്റെ ഒമ്പതാ വയസ്സില്‍ കൈരളി ടിവിയിലെ ശ്രുതിലയം എന്ന പരിപാടിയില്‍ അവതാരകയായിട്ടാണ് നസ്രിയ ആദ്യമായി പ്രേക്ഷകർക്ക് മുന്നില്‍ എത്തുന്നത്. മഞ്ച് സ്റ്റാർ സിങ്ങറിലൂടെയാണ് കൂടുതല്‍ ശ്രദ്ധേയമായി മാറുന്നത്. പിന്നീട് സ്റ്റാർ സിങ്ങറിലും അവതാരകയായി നസ്രിയ തിളങ്ങിയിരുന്നു.











