‘ഗോഡ് ഫാദര്‍’ ഒരുങ്ങുന്നു.. മഞ്ജുവിന് പകരം നയന്‍സ്..!!

‘ഗോഡ് ഫാദര്‍’ ഒരുങ്ങുന്നു.. മഞ്ജുവിന് പകരം നയന്‍സ്..!!

പൃഥ്വിരാജ് എന്ന യൂത്ത് ഐക്കണ്‍ നടനില്‍ നിന്ന് ഒരു സംവിധായകന്‍ എന്ന നിലയിലേക്ക് അദ്ദേഹം ഉയര്‍ന്ന സിനിമയാണ് ലൂസിഫര്‍. മോഹന്‍ലാല്‍ നായകനായി എത്തിയ ഈ സിനിമ മലയാള സിനിമാ ലോകത്ത് തന്നെ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ മലയാളത്തിലെ ഹിറ്റ് സിനിമയായ ലൂസിഫര്‍ തെലുങ്കിലേക്ക് മറ്റൊരു ഹിറ്റാവാന്‍ ഒരുക്കിയെടുക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മലയാളത്തിലെ ലൂസിഫര്‍ തെലുങ്കിലേക്ക് എത്തുമ്പോള്‍ ഗോഡ്ഫാദര്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിടത്ത് തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവിയെ നായകനാക്കിയാണ് ഗോഡ്ഫാദര്‍ ഒരുങ്ങുന്നത്. തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മോഹന്‍രാജയാണ് സിനിമ ഒരുക്കുന്നത്. അതേസമയം, ലൂസിഫറില്‍ മഞ്ജുവാര്യര്‍ അവതരിപ്പിച്ച കഥാപാത്രത്തെ ആരാധകരുടെ ഇഷ്ട താരമായ നയന്‍താര അവതരിപ്പിക്കും.

സിനിമയുടെ ഈ വിശേഷങ്ങള്‍ എല്ലാം ആരാധകര്‍ വളരെ സന്തോഷപൂര്‍വ്വമാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ നയന്‍സിന്റെ ക്യാരക്ടര്‍ ലുക്ക് സംവിധായകന്‍ മോഹന്‍രാജ പുറത്ത് വിട്ടിരിക്കുകയാണ്.

അതേസമയം, സിനിമയുടെ പ്രധാന ഷെഡ്യൂള്‍ പൂര്‍ത്തിയായ വിവരം സമൂഹമാധ്യമങ്ങളിലൂടെ മോഹന്‍രാജ പങ്കുവച്ചു. മലയാളത്തില്‍ വലിയ ഹിറ്റായി മാറിയ സിനിമ തെലുങ്കിലും വന്‍ വിജയമായി തീരുമെന്നാണ് അണിയറ പ്രവര്‍ത്തകരും പ്രതീക്ഷിക്കുന്നത്.