
മലയാളി പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടവയാണ് ഹൊറർ കോമഡി ചിത്രങ്ങൾ. വളരെ വിരളമായിട്ടാണ് ഈ വിഭാഗത്തിൽ ഉള്ള ചിത്രങ്ങൾ മലയാളത്തിൽ വരുന്നത്. ‘രോമാഞ്ചം’, ‘അടി കപ്യാരേ കൂട്ടമണി’, ‘ഇൻ ഗോസ്റ്റ് ഹൗസ് ഇൻ’ എന്നീ സിനിമകളെ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചവയാണ്. ഈ ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് ഇനി ‘ഹലോ മമ്മി’ കൂടി ചേർത്തുവെക്കാം എന്നാണ് പ്രേക്ഷക പ്രതികരണം. ഏറെ ശ്രദ്ധയാകര്ഷിച്ച സിനിമകളിൽ ഒന്നായിരുന്നു അടി കപ്യാരെ കൂട്ടമണി .ഇത്പോലെ തന്നെ പുറത്തിറങ്ങിയ ഹാലോ മമ്മിയും ആരാധകരുടെ മനസുകളിൽ ഇടം പിടിക്കും എന്നതിൽ സംശയം ഇല്ല .

പ്രേക്ഷക ഹൃദയങ്ങളിൽ ഭീതിയും തിയറ്ററുകളിൽ ചിരിയുടെ ഓളവും തീർത്ത് മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ് ഫാന്റസി ഹൊറർ കോമഡി എന്റർടെയ്നർ ചിത്രമായ ‘ഹലോ മമ്മി’. ചിരിപ്പിച്ചും പേടിപ്പിച്ചും വിസ്മയിപ്പിക്കുന്ന ചിത്രം പ്രേക്ഷകർ ഹൃദയത്താൽ സ്വീകരിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഏറെ നാളുകൾക്ക് ശേഷം മലയാളത്തിൽ വീണ്ടുമൊരു കോമഡി-ഹൊറർ എത്തിയതിന്റെ സന്തോഷത്തിലാണ് സിനിമാപ്രേമികൾ. കൂടെ ഫാന്റസി ഘടകം കൂടിയായപ്പോൾ കുടുംബ പ്രേക്ഷകരും ഡബിൾ ഹാപ്പി.











