ഇന്ദ്രൻസിന്റെ ആശാൻ കിടിലം പടം; തീയേറ്റർ റിവ്യൂ

സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രമാണ് ആശാൻ. ആശാൻ എന്ന ടൈറ്റില്‍ റോളില്‍ എത്തിയിരിക്കുന്നത് ഇന്ദ്രൻസാണ്. ചിത്രം ഇന്ന് മുതൽ തീയേറ്ററുകളിൽ എത്തിയിട്ടുണ്ട്.

മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യ പകുതിയില്‍ ചിരിക്കൊപ്പമാണ് ഇന്ദ്രൻസിന്റെ നടനമെങ്കില്‍‌ മറുപകുതിയില്‍ പകര്‍ന്നാട്ടിന്റെ മാസ്‍മകരിക സൗന്ദര്യമാണ് ഇന്ദ്രൻസ് അനുഭവിപ്പിക്കുന്നത് ജോണ്‍ പോള്‍ ജോര്‍ജ് ഒരുക്കിയിരിക്കുന്ന ചിത്രമാണ് ആശാൻ.

കേവലം കഥ പറച്ചിലിനു പകരം സിനിമ അനുഭവിപ്പിക്കുകയാണ് ആശാനിലൂടെ ജോണ്‍ പോള്‍ ജോര്‍ജ് ചെയ്‍തിരിക്കുന്നത്. ഫാന്റസി അനുഭവങ്ങളും ആശാനില്‍ ഇടകലരുന്നുണ്ട്. ജോമോൻ ജ്യോതിർ, ഷോബി തിലകൻ, മദൻ ഗൗരി, അബിൻ ബിനോ, കനകം, ബിപിൻ പെരുമ്പള്ളി തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നു. ജോണ്‍ പോള്‍ ജോര്‍ജ് തന്നെയാണ് സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. അജീഷ് ആന്റോയാണ് പശ്ചാത്തല സംഗീതം. വിമല്‍ ജോസ് തച്ചിലാണ് ഛായാഗ്രാഹണം നിർവഹിച്ചത്.