തെന്നിന്ത്യൻ താരസുന്ദരി നിക്കി ഗൽറാണിയും തമിഴ് സൂപ്പർസ്റ്റാറും തമ്മിൽ പ്രണയത്തിൽ; വിവാഹം ഉടൻ എന്ന് സൂചന

തെന്നിന്ത്യൻ താര സുന്ദരികളിൽ ഒരാളാണ് നിക്കി ഗൽറാണി. മോഡലിങ്ങിൽ നിന്നുമാണ് താരം സിനിമയിലേക്ക് എത്തിച്ചേരുന്നത്, സിനിമയിൽ എത്തിയ താരത്തെ തേടി നിരവധി അവസങ്ങൾ ആണ് വന്നത്. ഇപ്പോൾ തെന്നിന്ത്യയിലെ തിരക്കുള്ള നടിമാരിൽ ഒരാളാണ് നിക്കി ഗൽറാണി.  ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവന്‍ മര്യാദരാമന്‍, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, രാജമ്മ @യാഹു തുടങ്ങി തുടങ്ങി കുറെ ഹിറ്റ് മലയാളം സിനിമകളിൽ നിക്കി അഭിനയിച്ച് കഴിഞ്ഞു. ഒമർ ലുലുവിന്റെ ധമാക്ക എന്ന സിനിമ ആണ് നിക്കി അവസാനമായി അഭിനയിച്ച മലയാളം സിനിമ. ഇടയ്ക്ക് വെച്ച് തനിക്ക് ഒരു പ്രണയം ഉണ്ടെന്നും ഉടൻ വിവാഹിതയാകുമെന്നും നിക്കി പറഞ്ഞിരുന്നു, എന്നാൽ തന്റെ കാമുകന്റെ പേര് താരം വെളിപ്പെടുത്തിയിരുന്നില്ല.

nicki galrani

ഇപ്പോൾ തെന്നിന്ത്യന്‍ താരം ആദി പിനിസെട്ടി ആണ് താരത്തിന്റെ കാമുകനെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആദിയുടെ അച്ഛനും സംവിധായകനുമായ രവിരാജ പിനിസെട്ടിയുടെ ജന്‍മദിനാഘോഷത്തില്‍ നിക്കി എത്തിയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ എത്തിയത്, പിറന്നാൾ ദിവസം എടുത്ത കുടുംബ ചിത്രത്തിൽ നിക്കിയും ഉണ്ടായിരുന്നു. എന്നാൽ തങ്ങളുടെ പ്രണയത്തെ കുറിച്ച് രണ്ടുപേരും ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല, വർത്തകളോടും ഇരുവരും പ്രതികരിച്ചിട്ടില്ല, എന്നാൽ ആദി തനിക്ക് പ്രണയം ഉള്ളതായി ഇതുവരെ ഒരു മാധ്യമങ്ങളോടും പറഞ്ഞിട്ടില്ല. രണ്ടുപേരും ഇതുപറയുന്നതും കാത്ത് ഇരിക്കുകയാണ് എല്ലാവരും.

nicki