ബോഡി ഷെയിം ചെയ്തവർക്ക് താങ്ക്സ്; ആ കമന്റുകൾ സഹായിച്ചു, ഇഷാനി കൃഷ്ണ

ബോഡി ഷെയ്മിങ് കമന്റുകള്‍ പലർക്കും വിഷമമുണ്ടാക്കുന്നതാണ് അത്തരത്തിൽ നടൻ കൃഷ്ണകുമാറിന്റെ മകളും നടിയും സോഷ്യൽ മീഡിയ താരവുമായ ഇഷാനി കൃഷ്ണയ്ക്കും ഒത്തിരി ആക്ഷേപങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ തന്നെ അത്തരത്തിൽ ആക്ഷേപിച്ചവർ ക്ക് നന്ദി പറയുകയാണ് ഇഷാനി കൃഷ്ണ. ഇഷാനി കൃഷ്ണ നായികയായെത്തുന്ന ആശകള്‍ ആയിരം തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ചിത്രത്തിൽ ഇഷാനിക്ക് നേരത്തെത്തേക്കാൾ വണ്ണം തോന്നുന്നുണ്ട്. ബോഡി ഷെയ്മിങ് കമന്റുകളും നെഗറ്റീവ് കമന്റുകളുമാണ് തടി കൂട്ടാന്‍ തനിക്ക് പ്രചോദനമായതെന്നാണ് ഇഷാനി പറയുന്നത്. നെഗറ്റീവ് കമന്റുകള്‍ തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നാണ് ഇഷാനി പറയുന്നത്.

”നെഗറ്റീവ് കമന്റുകള്‍ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. എന്നെ ബോഡിഷെയിം ചെയ്തവരോട് നന്ദി പറയുന്നു. കാരണം അത് കാണുമ്പോള്‍ ഞാന്‍ ഇറിറ്റേറ്റഡ് ആകുമായിരുന്നു. അന്നത്തെ ഫോട്ടോകള്‍ നോക്കി അത്ര മെലിഞ്ഞിട്ടൊന്നുമല്ലല്ലോ പിന്നെന്തിനാണ് ഇങ്ങനെ കമന്റിടുന്നത് എന്ന് പറയുമായിരുന്നു. പക്ഷെ അത് തന്നെയായിരുന്നു എന്നെ എന്‍കറേജ് ചെയ്തതും” ഇഷാനി പറയുന്നു. ‘ബോഡി ഷെയ്മിങ് നല്ലതാണെന്ന് പറയില്ല. പക്ഷെ അത് സഹായിച്ചിട്ടുണ്ട്. എന്റെ ചില ഫോട്ടോകള്‍ കാണുമ്പോള്‍ കുറച്ചുകൂടി തടി വെക്കണമെന്ന് തോന്നിയിരുന്നു. പിന്നെ കരുത്തുണ്ടാകണം എന്നുണ്ടായിരുന്നു. അങ്ങനെ എല്ലാം കൂടി ചേര്‍ന്നിട്ടാണ് വണ്ണം വെയ്ക്കാൻ തീരുമാനിച്ചത്” എന്നും ഇഷാനി പറയുന്നു.

അതേസമയം വണ്‍ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് ഇഷാനി കൃഷ്ണ സിനിമയിൽ അരങ്ങേറിയത്. എന്നാല്‍ പിന്നീട് സിനിമകളൊന്നും ചെയ്തിരുന്നില്ല. ഇടവേളയ്ക്ക് കാരണം അവസരങ്ങള്‍ ലഭിക്കാതിരുന്നതു കൊണ്ടല്ലെന്നാണ് ഇഷാനി പറയുന്നത്. ‘ഓഫറുകള്‍ വന്നില്ലെന്ന് ഞാന്‍ പറയില്ല. തിരമാലെ പോലെ വന്നിട്ടില്ലന്നും ഇഷ്നി പറയുന്നു.

വണ്ണിനും ആശകള്‍ ആയിരത്തിന്റേയും ഇടയിലായി മൂന്ന് ഓഫറുകള്‍ വന്നു. ഞാന്‍ നോക്കുന്നത് എന്റെ കഥാപാത്രത്തിന് എന്തെങ്കിലും ചെയ്യാനുണ്ടോ എന്നാണ്. ഒത്തിരിയില്ലെങ്കിലും പ്രാധാന്യമുണ്ടാകണം. ഞാനൊരു എസ്റ്റാബ്ലിഷ് ആയ നടിയല്ല. ക്രൂ മുഴുവന്‍ പുതിയ ആളാണെങ്കിലും, എന്റെ കഥാപാത്രവും തിരക്കഥയും നല്ലതാണെങ്കില്‍ ചെയ്യും. ഞാന്‍ ഉദ്ദേശിച്ച കോമ്പിനേഷനില്‍ ഇതുവരെ ഒന്നും വന്നില്ല. ഞാന്‍ ചാടിക്കയറി ഒന്നും എടുക്കുകയും ചെയ്തില്ല. സിനിമ ഇല്ലെന്ന് കരുതി ഭയങ്കര വിഷമത്തിലുമായിരുന്നില്ല” ഇഷാനി പറയുന്നു.