
കോമഡി കഥാപാത്രങ്ങളിൽ നിന്നും ഇപ്പോൾ സീരിയസ് കഥാപാത്രങ്ങളിലേക്ക് എത്തിയ നടനാണ് ജഗദീഷ്, 2022ല്‍ മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്കിലും ജഗദീഷ് നല്ലൊരു അഭിനയം കാഴ്ചവെച്ചിരുന്നു, ഇപ്പോൾ ആ വേഷം ലഭിച്ചതിന് കുറിച്ച് തുറന്നു പറയുകയാണ് നടൻ, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ. മമ്മൂട്ടി കമ്പനിയുടെ കീഴില്‍ ഒരുങ്ങിയ റോഷാക് വ്യത്യസ്തത കൊണ്ടും ,ക്വാളിറ്റി കൊണ്ടും മികച്ച് നിന്ന ചിത്രമായിരുന്നു.

ഒരു ദിവസം ‘ലീല’ സിനിമ കണ്ടിട്ട് മമ്മൂട്ടി വിളിച്ചിരുന്നു. എന്നെ വിളിച്ചെന്ന് മാത്രമല്ല, പിന്നീട് അദ്ദേഹം നിര്‍മിച്ച റോഷാക്ക് എന്ന സിനിമയില്‍ എനിക്ക് അതിനേക്കാള്‍ ഗംഭീരമെന്ന് പറയാവുന്ന ഒരു വേഷവും തന്നു. അതോടെ എന്റെ ആത്മവിശ്വാസവും വളർന്നു, കാരണം ലീലയിലെ വേഷം മികച്ചതാക്കാന്‍ പറ്റിയെന്നാണ് തന്റെ വിശ്വാസമെന്നും അതോടെ ഏതു വേഷവും, ചെയ്യാൻ കഴിയുമെന്ന എന്റെ ആത്മവിശ്വാസവും കൂടി.

അതിനു ശേഷം റോഷാക്കിന്റെ സംവിധായകന് നിസാം ബഷീറും എഴുത്തുകാരന് സമീറും തന്നെ കാണാന്‍ വന്നപ്പോള്‍ ലീലയിലെ അഭിനയത്തെപ്പറ്റി തന്നോട് പറഞ്ഞു. എന്നില്‍നിന്ന് എന്ത് വേണമെന്ന് അവര്‍ക്ക് കൃത്യതയുണ്ടായിരുന്നു.അതാണ് എനിക്ക് പിന്നീട് അതിലും ഗംഭീരമായ വേഷം റോഷാക്ക് എന്ന സിനിമയിലും തന്നത്, എന്നെക്കൊണ്ട് പറ്റുന്നത് പോലെ ആ വേഷം മികച്ചതാക്കാന്‍ പറ്റിയെന്നാണ് വിശ്വാസം. റോഷാക്ക് തിയേറ്ററിലും നിറഞ്ഞോടിയിരുന്നു. അതോടെ, ഏതു വേഷവും ചെയ്യാമെന്ന ആത്മവിശ്വാസമായി, ജഗദീഷ് പറഞ്ഞു.












