
കാളിദാസ് ജയറാംമിന്റെ വിവാഹ വാർത്ത പങ്കുവച്ച് നടി പാർവതിയും ജയറാമും .കാളിയുടെ വിവാഹം ഞങ്ങളുടെ സ്വപ്നം എന്നാണ് ജയറാം വിവരിക്കുന്നത് .ചെന്നൈയിൽ നടന്ന തൻറെ മകൻറെ പ്രീ വെഡിങ് സെലിബ്രേഷൻ ആഘോഷ പൂർണമാക്കുകയായിരുന്നു ജയറാം .ഒപ്പം മാളവിക ജയറാമും നവീനും കൂടെ ഉണ്ടായിരുന്നു . കാളിദാസിന്റെ കല്യാണത്തിന് ഇനി ഒരു ദിവസം മാത്രം ആണ് ശേഷിക്കുന്നത് .
ഡിസംബർ 8 ന് ഗുരുവായൂയൂർ ക്ഷേത്ര നടയിൽ വെച്ചാണ് കാളിദാസിന്റെയും വധു തരിണി യുടെയും വിവാഹം .കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നത് .അന്ന് വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വർത്തകളുമായിരുന്നു സമൂഹ മാധ്യമങ്ങളിൽ നിറയെ .ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരുടെയും വിവാഹം .
ജയറാമിന്റെയും പാർവ്വതിയുടെയും ആഗ്രഹങ്ങൾക്കനുസരിച്ചാണ് വിവാഹ ചടങ്ങുകൾ .ഇരുവരുടെയും വലിയ സ്വപ്നമാണ് പൂർത്തിയാകുവാൻ പോകുന്നത് .പാർവതി ജയറാം വിവാഹവും ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ വിപ്ലവം സൃഷ്‌ടിച്ച ഒന്നായിരുന്നു .തങ്ങളുടെ മക്കളുടെ ഇരുവരുടെയും ഇഷ്ടങ്ങൾ സാക്ഷാത്കരിക്കുകയാണ് പാർവതിയും ജയറാമും .
കാളിദാസിന്റെ വധു തരിണി ഞങ്ങൾക്ക് മരുമകളല്ല മകൾ തന്നെയാണ് എന്ന് ഇരുവരും അവകാശപ്പെടുന്നു . 2022-ൽ മിസ് ദിവാ യൂണിവേഴ്‌സ് സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത താരിണി 2019-ൽ മിസ് തമിഴ്നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണർ അപ്പ് എന്നീ നേട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ചെന്നൈയിലെ കലിംഗരായൻ കുടുംബത്തിൽ നിന്നും വധുവായി തരിണി ഞങ്ങളുടെ കുടുംബത്തിലേക് എത്തുന്നത് ദൈവത്തിന്റെ പുണ്യമാണെന്നും ജയറാം പറയുന്നു .











