സോഷ്യൽ മീഡിയിൽ നിറഞ്ഞു നിന്ന ഒരു താരപുത്രി വിവാഹമായിരുന്നു നടൻ സുരേഷ് ഗോപിയുടെ ഭാഗ്യ സുരേഷിന്റെ വിവാഹം, ഈ ഒരു വിവാഹ സമയത്തു നിരവധി താര പ്രമുഖർ പങ്കെടുത്തിരുന്നു, അതിൽ പ്രധാനി ആയിരുന്നു നടൻ ജയറാം, ഇപ്പോൾ താരം തന്റെ മക്കളുടെ വിവാഹത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ പിടിച്ചു പറ്റുന്നത്. ഈ വര്ഷം തന്റെ ഏറ്റവും വലിയ സന്തോഷമെന്നു പറയുന്നത് തന്റെ ചക്കിയുടയും, കണ്ണന്റെയും വിവാഹമാണ്.

സുരേഷിന്റെ വീട്ടിലെ കല്യാണം എന്റെ വീട്ടിലെ കല്യാണം പോലെയാണ്, ഗുരുവായ്യൂരിൽ ഭാഗ്യ യുടെ താലികെട്ട് സമയത്തു ഞാൻ എന്റെ മനസിൽ കണ്ടത് മകൾ ചക്കിയുടെ വിവാഹമായിരുന്നു, ജയറാം പറയുന്നു, ഈ അടുത്തിടക്ക് ആയിരുന്നു ജയറാമിന്റെ മക്കളായ കാളിദാസിന്റെയും, മാളവികയുടെയും വിവാഹ നിശ്ച്ചയങ്ങൾ നടന്നിരുന്നത്, ഇരുവരുടയും വിവാഹനിസ്ചയ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയും ചെയ്യ്തിരുന്ന.

മലയാളത്തിൽ നിന്നും ഇടവേള എടുത്ത ജയറാം ഇപ്പോൾ എബ്രഹാം ഓസ്‍ലാർ എന്ന ചിത്രത്തിലൂടെ ഒരു ഗംഭീര തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്, ഈ ഒരു സന്തോഷത്തിൽ താരം പറയുന്നത്, 35 വര്ഷത്തിനു മുകളിലായി പ്രേക്ഷകർ എന്നിൽ അർപ്പിച്ച വിശ്വാസം ആയിരിക്കും ഈ ഒരു ചിത്രം വിജയിക്കാൻ കാരണവും. താൻ പെരുമ്പാവൂരിലെ തീയറ്ററിൽ ഒസ്‍ലാർ സിനിമ കാണാൻ ചെന്നപോൾ 60 വയസ്സിനു മുകളിലുള്ള അമ്മമാരും അവരുടെ മക്കളും, പേരക്കുട്ടികളും ഉൾപ്പെടെ 200 ലധികം ടിക്കറ്റുകൾ എടുക്കുന്ന കാഴ്ച്ച തനിക്ക് കാണാൻ കഴിഞ്ഞു ജയറാം പറയുന്നു











