സിഐഡിയായി കലാഭവന്‍ ഷാജോണ്‍!! സിഐഡി രാമചന്ദ്രന്‍ റിട്ടയേര്‍ഡ് എസ്‌ഐ തിയ്യേറ്ററിലേക്ക്

കലാഭവന്‍ ഷാജോണിനെ പ്രധാന കഥാപാത്രമാക്കി സനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രം
സിഐഡി രാമചന്ദ്രന്‍ റിട്ടയേര്‍ഡ് എസ്‌ഐ തിയ്യേറ്ററിലേക്ക്. ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രം മെയ് 17ന് തിയ്യേറ്ററിലെത്തും.

ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമാണ്. ചിത്രത്തില്‍ സിഐഡി രാമചന്ദ്രനായിട്ടാണ് ഷാജോണ്‍ എത്തുന്നത്. അനുമോള്‍, സുധീര്‍ കരമന, ബൈജു സന്തോഷ്, പ്രേംകുമാര്‍, ശ്രീകാന്ത് മുരളി, ശങ്കര്‍ രാമകൃഷ്ണന്‍, അസീസ് നെടുമങ്ങാട്, ആനന്ദ് മന്മഥന്‍, പൗളി വല്‍സന്‍, തുഷാര പിള്ള, എന്‍.എം. ബാദുഷ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷത്തില്‍ എത്തുന്നത്.

AD 1877 പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഷിജു മിസ്പ, സംവിധായകന്‍ സനൂപ് സത്യന്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍മാര്‍ അനൂപ് സത്യന്‍, പ്രവീണ്‍ എസ്., ശരത്ത് എസ്., അനീഷ് കൂട്ടോത്തറ, അജോ സാം എന്നിവരാണ്. തിരക്കഥ- സനൂപ് സത്യന്‍, അനീഷ് വി. ശിവദാസ്; പ്രൊഡക്ഷന്‍ ഡിസൈനര്‍- സുധന്‍ രാജ്, ജോ ക്രിസ്റ്റോ സേവ്യര്‍ ഛായാഗ്രഹണ,

ലിജോ പോള്‍ എഡിറ്റിംഗും, അനു ബി. ഐവര്‍ സംഗീതവും, ദീപക് ചന്ദ്രന്‍ ഗാനരചനയും, മനോജ് മവേലിക്കര കലാസംവിധാനവും, ഒക്കല്‍ ദാസ് മേക്കപ്പും, റാണ പ്രതാപ് കോസ്റ്റ്യൂമും, നജിം എസ്. മേവറം സ്‌ക്രിപ്റ്റ് അസിസ്റ്റന്റും, വിദ്യാസാഗര്‍ സ്റ്റില്‍സും, വിസ്മയ, സാന്റോ വര്‍ഗീസ് എന്നിവര്‍ ഡിസൈനും ഒരുക്കുന്നു. അസോസിയേറ്റ് ഡയറ്കടര്‍സ് ഉണ്ണി സി. രഞ്ജിത്ത് രാഘവന്‍ , ശരത്ത് സുധന്‍ എന്നിവരാണ്. അഖില്‍ ദാസ്, അനില്‍ പേരൂര്‍ക്കട, ആനന്ദ് ശ്രീ, സുബി, അഭിരാജ് എന്നിവര്‍അസിസ്റ്റന്റ് ഡയറ്കടര്‍മാരുമാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുനില്‍ പേട്ട, പി.ആര്‍.ഒ.- മഞ്ജു ഗോപിനാഥ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.