പ്രണയത്തിലാണ്…ശരിയായ സമയത്തിനായി കാത്തിരിക്കൂ!! പ്രണയം വെളിപ്പെടുത്തി കങ്കണ

ബോളിവുഡിന്റെ പ്രിയതാരമാണ് നടി കങ്കണാ റണാവത്ത്. സാമൂഹിക വിഷയങ്ങളിലെല്ലാം നിലപാടുകള്‍ തുറന്നുപറയുന്ന താരമാണ് കങ്കണ. പലപ്പോഴും തുറന്നുപറച്ചിലിന്റെ പേരില്‍ താരം വിമര്‍ശനങ്ങള്‍ നേരിടാറുണ്ട്. അതിനിടെ കഴിഞ്ഞ ദിവസമാണ് താരത്തിന്റെ ഒരു വീഡിയോ സോഷ്യലിടത്ത് വൈറലായിരുന്നു. താരവും ഒരു യുവാവും തമ്മിലുള്ള വീഡിയോയാണ് താരം ഡേറ്റിങിലാണെന്ന് പറഞ്ഞ് പ്രചരിച്ചത്. ഇപ്പോഴിതാ വീഡിയോയില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് താരം തന്നെ.

കങ്കണയും ഈസ്‌മൈട്രിപ്പ് സഹസ്ഥാപകന്‍ നിഷാന്ത് പിറ്റിയും കൈപിടിച്ച് നടന്നുവരുന്നതായിരുന്നു വൈറല്‍ വീഡിയോ. ഇരുവരും പ്രണയത്തിലാണെന്ന് പറഞ്ഞാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്.

ഇപ്പോഴിതാ തന്റെ പ്രണയം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. എന്നാല്‍ കാമുകന്‍ നിഷാന്ത് പിറ്റിയല്ലെന്നതാണ് ആരാധകരെ നിരാശയിലാക്കിയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലാണ് താരം തന്റെ പ്രണയം വെളിപ്പെടുത്തിയത്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും താരം വ്യക്തമാക്കി.


‘നിഷാന്ത് ജി സന്തോഷകരമായ വിവാഹജീവിതം നയിക്കുന്നയാളാണ്. ഞാന്‍ മറ്റൊരാളുമായി പ്രണയത്തിലാണ്. ശരിയായ സമയത്തിനായി കാത്തിരിക്കൂ. ഞങ്ങളെ ദയവ് ചെയ്ത് കുഴപ്പത്തിലാക്കരുത.് എല്ലാ ദിവസവും ഒരു യുവതിയെ ഒരു പുതിയ പുരുഷനുമായി ബന്ധിപ്പിച്ച് പറയുന്നത് നല്ലതല്ല. പ്രത്യേകിച്ച് അവര്‍ ഒരുമിച്ച് ചിത്രങ്ങളെടുത്തതിന്റെ പേരില്‍. ഒരിക്കലും ഇങ്ങനെ ചെയ്യരുതെന്നും കങ്കണ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.