മെഗാസ്റ്റാറിന് സമ്മാനവുമായി കുഞ്ചന്റെ മകൾ!അതും സ്വന്തം ബ്രാൻഡിന്റെ ഷർട്ട് 

മമ്മൂട്ടിയുടെ വീട്ടിലെത്തി സ്വന്തം ബ്രാൻഡിന്റെ ഷർട്ട് സമ്മാനിച്ച് മുൻനിര ഫാഷൻ ഡിസൈനറും നടൻ കുഞ്ചന്റെ മകളുമായ സ്വാതി കുഞ്ചൻ, വൈറ്റ് മസ്താഷ് എന്ന സ്വന്തം ബ്രാൻഡിന്റെ ഷർട്ടാണ് സ്വാതി  നടനെ സമ്മാനിച്ചത്, ഫാഷന്റെ കാര്യത്തില്‍ യുവനടന്‍മാരേക്കാള്‍ മികച്ച നടൻ തന്നെയാണ് ഈ മെഗാസ്റ്റാർ, അതുകൊണ്ട് തന്നെയായിരിക്കും തന്റെ സ്വന്തം ബ്രാന്‍ഡിന്റെ പുതിയ ഷര്‍ട്ടുമായി സ്വാതി കുഞ്ചന്‍ മമ്മൂട്ടിയുടെ അടുത്തേക്ക് എത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ വൈറ്റ് മസ്താഷിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ സ്വാതി പങ്കുവച്ചിട്ടുണ്ട്

പ്രത്യേകം ഡിസൈൻ ചെയ്ത ചുവന്ന ഷർട്ടാണ് സ്വാതി സമ്മാനമായി നൽകിയത്.  നിരവധിയാളുകളാണ് സ്വാതിയുടെ ഈ സംരംഭത്തിന് ആശംസകളുമായി എത്തുന്നത്.  നടൻ കുഞ്ചനും മമ്മൂട്ടിയ അടുത്ത സൗഹൃദം പുലർത്തുന്നവരാണ്.  കഴിഞ്ഞ ഏപ്രിലിൽ നടന്ന സ്വാതി കുഞ്ചൻറെ വിവാഹത്തിൽ കുടുംബസമേതമാണ് മമ്മൂട്ടി പങ്കെടുത്തത്, താരപുത്രി എന്ന ലേബലിന് പുറത്ത് ഫാഷൻ ഡിസൈനിങ് മേഖലയിൽ തന്റേതായ ഇടം നേടിയെടുത്ത ആളാണ് സ്വാതി കുഞ്ചൻ

നിത അംബാനിയുടെ ഹർ സർക്കിൾ, ഫെമിന എന്നിവയിൽ പ്രവർത്തിച്ചു പരിയമുണ്ട് സ്വാതി കുഞ്ചന്. ഇന്ന് ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന ഫാഷൻ സ്റ്റൈലിസ്റ്റ് ആണ്. ഫാഷന്‍ ഷോകളില്‍ ഫ്രീലാന്‍സ് ആയി പ്രവർത്തിച്ചതിനുശേഷമാണ് സ്വന്തമായ ബിസിനസിലേയ്ക്ക് സ്വാതി എത്തിച്ചേർന്നത്.  സ്വന്തമായി ഒരു സംരഭമാണ് സ്വാതിയുടെ  ലക്ഷ്യ൦ തന്നെ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ നിന്നും ഫാഷൻ കമ്മ്യൂണിക്കേഷനിൽ ആണ്  സ്വാതി പഠനം പൂർത്തിയാക്കിയത്.