ടാക്സി ഡ്രൈവറായി സാധാരണക്കാരനായ മോഹാൻലാൽ! കാത്തിരിപ്പ് നീളുമെന്ന് സൂചന, ഏറ്റവും പുതിയ അപ്ഡേറ്റ് ഇതാ

മോഹൻലാലിന്റെ ഏറ്റവും പ്രതീക്ഷയുടെ ചിത്രങ്ങളിൽ ഒന്നാണ് എൽ 360. ഇതുവരെ ചിത്രത്തിന്റെ പേര് പുറത്ത് വിട്ടിട്ടില്ല. എൽ 360 പൂജ റിലീസായിരിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, റിലീസ് പിന്നെയും വൈകുമെന്നാണ് സൂചനകൾ. എൽ 360 തിയറ്ററുകളിൽ എത്തുക ക്രിസ്തുമസിനാകും എന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ. പുതുകാല സംവിധായകൻ തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത.

മോഹൻലാലിനെ നായകനാക്കി രജപുത്ര നിർമിക്കുന്ന ചിത്രമാണ് എൽ 360. എൽ 360ൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രം പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനാണ്. ഒപ്പം മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ജോഡികളാണ് മോഹൻലാലും ശോഭനയും വീണ്ടും ഒന്നിക്കുന്നു എന്നുള്ളതും ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. ഇവരുടെ മകളായി സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ഇൻസ്റ്റഗ്രാം റീൽസിലൂടെ താരമായ അമൃത വർഷിണി.

ഏറെ കാലമായി സോഷ്യൽ മീഡിയയിൽ സജീവമായ അമൃതയ്ക്ക് നിരവധി ഫോളോവേർസ് ഉണ്ട്. മോഹൻലാലിന്റെ 360-ാമത്തെ ചിത്രമാണിത്. ചിത്രത്തിന് നിലവിൽ പേരിട്ടിട്ടില്ല. ഒരു സാധാരണക്കാരനായ ടാക്‌സി ഡ്രൈവറിന്റെ കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. നിർമാണം എം രഞ്‍ജിത്ത് ആണ്. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്‍ജിത്തുമായ ചിത്രത്തിന്റെ നിർമാണ നിർവ്വഹണം ഡിക്സൻപൊടുത്താസാണ്. ഛായാഗ്രാഹണം നിർവഹിക്കുന്നത് ഷാജികുമാർ ആണ്. സൗണ്ട് ഡിസൈൻ വിഷ്‍ണു ഗോവിന്ദായ ചിത്രം എൽ 360ന്റെ പിആർഒ വാഴൂർ ജോസ് ആണ്.