
വിവാഹം ചെയ്തില്ലെങ്കിലും കുട്ടികളില്ലെങ്കിലും നോക്കാൻ ആളുണ്ടാകണമെന്ന് നടി ലിയോണ ലിഷോയ്. സിനിമ ഇല്ലെങ്കിലും അടിപൊളിയായി ജീവിക്കണമെന്നും, മരിക്കുന്നത് വരെ അഭിനയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും നടി പറയുന്നു.
സിനിമയില്ലെങ്കിലും നമ്മൾ അടിപൊളിയായി ജീവിക്കണം. അതായിരിക്കണം നമ്മുടെ മനോഭാവം. സിനിമ ഇന്ന് വരും നാളെ പോകും. ചിലപ്പോൾ ഉണ്ടാകും.
ചാകുന്നത് വരെ അഭിനയിക്കണമെന്ന് തനിക്ക് ആഗ്രഹമാണ്. പക്ഷേ വയസാകുമ്പോൾ പെെസയെക്കുറിച്ച് ആലോചിച്ച് ജീവിക്കാൻ പാടില്ല. കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന പ്രായമാണെങ്കിലും സാമ്പത്തിക സ്വാതന്ത്ര്യം വേണം.
വിവാഹം ചെയ്തില്ലെങ്കിലും കുട്ടികളില്ലെങ്കിലും നോക്കാൻ ആളുണ്ടാകണം. തനിക്ക് ചുറ്റും ആളുകളുണ്ടാകും എന്ന് തനിക്ക് ഉറപ്പാണ്. അങ്ങനത്തെ ലക്ഷ്വറികളിൽ നമ്മൾ കുറച്ച് കൂടി വിശ്വസിക്കണം. അങ്ങനെയുള്ള ഏർണിങ് മാത്രമേ നിലനിൽക്കൂ എന്നും ലിയോണ പറയുന്നു.











