എല്ലാ സ്ത്രീകളെ പോലെ വിവാഹം കഴിച്ചു കുടുംബവും, കുട്ടികളുമായി കഴിയണമെന്ന് ആഗ്രഹിച്ച ഒരു നടി ആയിരുന്നു സിൽക്ക് സ്മിത,ഇപ്പോൾ നടിയെ കുറിച്ച് നടൻ മധു പാൽ പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, അവർക്ക് ഒരു സിനിമയിലെങ്കിലും വിവാഹം കഴിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു, ഒരു വല്ലാത്ത ജീവിതം ജീവിച്ച സ്ത്രീയായിരുന്നു സിൽക്‌സ്മിത, വിവാഹത്തെ കുറിച്ചും , മക്കളെ പറ്റിയെല്ലാം സ്വപ്നങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു നടൻ പറയുന്നു

അവരുടെ ജീവിതത്തിലെ വലിയ ഒരു ആഗ്രഹമായിരുന്നു സിനിമയിലെങ്കിലും ഒരാള്‍ വിവാഹം ചെയ്യണമെന്നത്. പള്ളിവാതുക്കല്‍ തൊമ്മിച്ചന്‍ എന്ന സിനിമയിൽ താൻ അവരെ വിവാഹം ചെയ്യുന്നുണ്ട് . സീന്‍ കഴിഞ്ഞതും അവര്‍ എന്നോട് വന്ന് താങ്ക്‌സ് പറഞ്ഞു. അവർ അതൊരുപാട് ആഗ്രഹിച്ചിരുന്നു. ശരീരം ഉപയോഗിച്ചുകൊണ്ട് ഏറ്റവും കൂടുതല്‍ പണം വാങ്ങിക്കുന്ന നടിയായി മാറിയെങ്കിലും സ്മിതയിൽ ഒരമ്മയുണ്ടായിരുന്നു.സ്മിതയുടെ പെരുമാറ്റത്തിലൊക്കെ മനസ്സിലാക്കാന്‍ കഴിഞ്ഞത്

100 ശതമാനവും ജെനുവിനായുള്ള സ്ത്രീയായിരുന്നു സില്‍ക്ക് സ്മിത,താൻ വളരെ ആദരവോടും ബഹുമാനത്തോടെയുമാണ് അവരെ ഓര്‍ക്കുന്നത്. വല്ലാത്ത ജീവിതം നയിച്ച ഒരു സ്ത്രീയാണ് സിൽക്ക് സ്മിത . വ്യക്തിപരമായ ഒരുപാട് കാര്യങ്ങള്‍ അവര്‍ തന്നോട് പറഞ്ഞിട്ടുണ്ട്. സിൽക്‌സ്മിതയുടെ മരണത്തെ പറ്റി ചികയുമ്പോള്‍ ഒരുപാട് അപരിചിതമായ കാര്യങ്ങളാകും കേള്‍ക്കേണ്ടി വരുന്നത്,സിൽക്ക് സ്മിത ത്ന്റെ കൂടെ കുറച്ചുനാൾ അഭിനയിച്ച സ്ത്രീയാണ്. അവർ ത്ന്നോട് കുറേ കാര്യങ്ങൾ പറഞ്ഞു. അവരുടെ ജീവിതവുമായി ബന്ധപ്പെട്ടതായിരുന്നു അതൊക്കെ . സിനിമയിലെങ്കിലും ഒരു വധുവായിട്ട് വരണമെന്നുള്ളത്. അത് തന്റെ കൂടെയാണ് സാധിച്ചത്.’ ‘താനായിരുന്നു അവരുടെ കഴുത്തിൽ താലികെട്ടിയത്. അവർ അതിന് തന്നോട് താങ്ക്സ് പറഞ്ഞിരുന്നു മധുപാൽ പറയുന്നു











