ജയറാമിന്റെ മകളുടെ വിവാഹം ? ഹാൽദി ചിത്രങ്ങൾ പങ്കുവെച്ച് മാളവിക ജയറാം

ജയറാമിന്റെ മകളുടെ വിവാഹം ? ഹാൽദി ചിത്രങ്ങൾ പങ്കുവെച്ച് മാളവിക ജയറാം

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് ജയറാമിന്റേത്, അച്ഛനും മക്കളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇവരുടെ കുടുംബ വിശേഷങ്ങൾ എല്ലാം തന്നെ രണ്ടു  കൈയും നീട്ടി പ്രേക്ഷകർ സ്വീകരിക്കാറുണ്ട്. സിനിമയില്‍ ഇതുവരെ അരങ്ങേറിയില്ലെങ്കിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റാഗ്രാമില്‍ സജീവ സാന്നിധ്യമാണ് ജയറാം – പാര്‍വതി ദമ്ബതിമാരുടെ പുത്രി മാളവിക ജയറാം. ഇപ്പോളിതാ താരത്തിന്റെ ഹല്‍ദി ആഘോഷ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

malavika jayaram

malavika

മഞ്ഞ നിറമുള്ള വസ്ത്രത്തില്‍ അതീവ സന്തോഷത്തോടെ ഇരിക്കുകയാണ് മാളവിക. ഇത് ബ്രൈഡല്‍ ഫോട്ടോഷൂട്ട് ആണെന്ന് സൂചിപ്പിച്ച്‌ കൊണ്ടാണ് ഫോട്ടോസ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റ് പേജുകളിലേക്ക് കൂടി ഇത് ഷെയര്‍ ചെയ്യപ്പെട്ടതോടെ മാളവികയുടെ വിവാഹമായോ എന്ന സംശയവും ആരാധകര്‍ക്ക് വന്നു.