താൻ  ഡിപ്ലോമാറ്റിക് ആണോ! വിമർശനങ്ങൾക്ക്  മറുപടി പറയുന്നു മഞ്ജുവാര്യർ 

അടുത്തിറങ്ങിയ സിനിമകളൊക്കെ പരാജയമാന്നെകിലും മലയാള സിനിമാ ലോകം മഞ്ജു വാര്യരെ പോലെ ആഘോഷിക്കുന്ന മറ്റൊരു നടിയില്ല എന്നതാണ് സത്യം, മഞ്ജു വാര്യർക്കെതിരെ വരാറുള്ള പ്രധാന വിമർശനം തുറന്ന് സംസാരിക്കാറില്ല എന്നാണ്. സംസാരത്തിൽ  എപ്പോഴും ഒരു ഡിപ്ലോമസി മഞ്ജു സൂക്ഷിക്കാറുണ്ട്. താൻ പൊതുവെ  വിവാദത്തിന് വഴി വെച്ചേക്കാവുന്ന ചോദ്യങ്ങളിൽ നിന്ന് മാറി നിൽക്കുക ഒരു പതിവാണ്, എന്നാൽ അമിതമായ ഡിപ്ലോമസി നല്ലതല്ലെന്ന് മഞ്ജുവിനെക്കുറിച്ച് വിമർശകർ പറയാറുണ്ട്.അഭിമുഖങ്ങളിൽ തമാശയായി പലരും കാണുന്ന റാപിഡ് ഫയർ റൗണ്ടുകളിൽ പോലും ഒരു ഉത്തരം പറയാൻ മഞ്ജു വാര്യർ  തയ്യാറാകാറില്ല. അവിടെയും സേഫ് ആയ എന്തെങ്കിലും മറുപടി നടി നൽകും, ഇപ്പോൾ അതിന് കുറിച്ച് മഞ്ജു പറയുകയാണ്

ആളുകൾ കരുതുന്നത് താൻ  ഡിപ്ലോമാറ്റിക് ആണെന്നോ ഉത്തരം പറയാൻ മടിക്കുന്നു എന്നോ ആണ്. പക്ഷെ അതല്ല സത്യം. ഫേവറെെറ്റ് ആയ ഒരാളെ തെരഞ്ഞെടുത്താൽ താൻ  തന്നോട് നുണ പറയുകയാണെന്ന് തോന്നും. തനിക്ക് ഈ നടനെയും, നടിയെയും ഇഷ്ടമാണല്ലോ എന്ന് ചിന്തിക്കും. അതകൊണ്ടാണ് ഫേവറെെറ്റ് സെക്ഷൻ തനിക്കിഷ്ടമല്ലാത്തത്. പൊതുവെ ചോദ്യങ്ങൾ ഒരേ ഫോർമാറ്റിൽ ആയിരിക്കും.
ഈ ആക്ടറുടെ കൂടെയുള്ള മറക്കാനാകാത്ത അനുഭവം എന്നൊക്കെ.

അത് ഒരു ഇന്റർവ്യൂയിൽ അല്ല. ഒരു സിനിമയുടെ പ്രൊമോഷന് 20, 25 ഇന്റർവ്യൂകളിൽ സംസാരിക്കേണ്ടി വരു൦  മഞ്ജു വാര്യർ പറയുന്നു, എന്താണ് തനിക്ക് തോന്നുന്നതെന്ന് വാക്കുകളിലൂടെ കൃത്യമായി പറയാൻ സാധിക്കാറില്ലാ,പിന്നെ  സിനിമകളുടെ പ്രൊമോഷൻ തന്റെ ഉത്തരവാദിത്വമണ് നടി പറയുന്നു