
സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസേർസ് എന്ന നിലയിൽ വർഷങ്ങൾ ആയി സോഷ്യൽ മീഡിയയിൽ ഉള്ളവരാണ് മീത് മിരി ദമ്പതികൾ. ആയിരം രൂപക്ക് ജോലിചെയ്ത കാലത്തിൽ നിന്നുമാണ് രണ്ടുകോടിക്ക് മുകളിൽ വിലയുള്ള 4000 സ്വകയർ ഫീറ്റിന് മേലെയുള്ള വീട്ടിലേക്ക് മീത് ഭാര്യ മിരിക്ക് ഒപ്പം മാറുന്നത്. ഇന്ന് കാണുന്ന നിലയിലേക്ക് എത്താൻ ഒരുപാട് കടമ്പകൾ ഇരുവരും താണ്ടിയിട്ടുണ്ട്.
സർക്കസ് ആർട്ടിസ്റ്റുകളുടെ മകൻ ആയിരുന്നു മീത്. ആ ഒരു ലേബലിൽ നിന്നും കേരളം മുഴുവന് അറിയപ്പെടുന്ന താരങ്ങൾ ആയി മാറുമ്പോൾ കൈമുതലായി ഒന്നും ഉണ്ടായിരുന്നില്ല. ചെറുപ്പം മുതൽ തൊട്ടേ വളരെയധികം കഷ്ടപ്പാടുകളിലൂടെ കടന്നുപോയ മീത്തിന്റെയും മിരിയുടെയും വിശേഷങ്ങൾ അധികമാർക്കും അറിയുന്ന കാര്യമല്ല. പ്രശസ്തർ ആകും മുൻപേ ഒരു കാലം ഉണ്ട് ഇവർക്ക്. പ്രത്യേകിച്ചും മീതിന്.
ആഹാരത്തിനുപോലും ബുദ്ധിമുട്ടിയ ആളാണ് മീത്. പലപ്പോഴും മറ്റുള്ളവരെ ആശ്രയിച്ച് കഴിഞ്ഞുപോയ കാലങ്ങൾ. വിചാരിക്കുന്നതിനും അപ്പുറമുള്ള ഒരു കാലം ഉണ്ടായിരുന്നു. പക്ഷേ അന്നും അഭിനയമോഹം മീതിന്റെ ഉള്ളിൽ ഉണ്ടായിരുന്നു എന്നതാണ് സത്യം.
ആയിരം രൂപക്ക് ജോലിചെയ്ത കാലത്തിൽ നിന്നുമാണ് രണ്ടുകോടിക്ക് മുകളിൽ വിലയുള്ള വീട്ടിലേക്ക് മീത് ഭാര്യ മിരിക്ക് ഒപ്പം മാറുന്നത്. നാലായിരം സ്കവയർ ഫീറ്റിന്റെ വീട് രണ്ടുവര്ഷക്കാലം എടുത്ത പണികൾ. ഇതിനിടയിൽ ഒരിക്കൽ പോലും വീഡിയോയിൽ നിന്നും വരുമാനം ഉണ്ടല്ലോ എന്നോർത്ത് രണ്ടുപേരും വീട്ടിലിരുന്നില്ല. കിട്ടുന്ന വർക്കുകൾ എല്ലാം ചെയ്തു. ജില്ലകൾ മാറിമാറി പ്രമോഷൻ പരിപാടികളിൽ ഭാഗമായി.











