
കഴിഞ്ഞ ദിവസം, ഫഹദ് ഫാസിലിനൊപ്പമുള്ള ഒരു ചിത്രം മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു . “എടാ മോനെ, ലവ് യൂ,” എന്ന അടിക്കുറിപ്പോടെ ആണ് തന്നെ ഉമ്മ വയ്ക്കുന്ന ഫഹദിന്റെ ചിത്രം പങ്കുവെച്ചത്. ഉമ്മ വയ്ക്കുന്ന ഫഹദിനെ ചേർത്തുപിടിയ്ക്കുന്ന മോഹൻലാലിനെയാണ് ചിത്രത്തിൽ കാണാനാവുക. ഈ ചിത്രം വലിയ രീതിയിലാണ് ശ്രദ്ധ നേടിയത് .എന്നാൽ ഈ ചിത്രത്തിനൊപ്പം മോഹൻലാലിന്റെ പഴയൊരു വീഡിയോയും വൈറലാവുകയാണ് ഇപ്പോൾ. ഒരു പ്രോഗ്രാമിനിടെ, പ്രണവിനെയാണോ ദുൽഖർ സൽമാനെയാണോ കൂടുതൽ ഇഷ്ടം എന്ന് കുട്ടികൾ ചോദിക്കുമ്പോൾ ‘ഫഹദ് ഫാസിലിനെയാണ് എനിക്ക് കൂടുതലിഷ്ടം’ എന്നാണ് മോഹൻലാൽ പറയുന്നത്.

ഏതാനും വർഷങ്ങൾക്കു മുൻപ് ഓണാഘോഷവുമായി ബന്ധപ്പെട്ട് ഫ്ളവേഴ്സ് ടിവിയുടെ ടോപ് സിംഗർ പ്രോഗ്രാമിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു കുട്ടിഗായകരുടെ ചോദ്യങ്ങൾക്ക് മോഹൻലാൽ മറുപടി നൽകിയത്. അന്ന് ഇത് ഒരുപാട് ചർച്ചകൾക്ക് വഴിവച്ചിരുന്നു, മോഹൻലാലിന്റെ കൊച്ചിയിലെ വീട്ടിൽ ഒരു സൗഹൃദസന്ദർശനത്തിനു എത്തിയതായിരുന്നു ഫഹദ് ഫാസിൽ . മോഹൻലാലും ഫഹദും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നതും

രങ്കണ്ണനെ കണ്ട മോഹൻലാലിന്റെ സന്തോഷം കണ്ടോ എന്നും ,കണ്ണുകൾ കൊണ്ട് മായാജാലം തീർക്കുന്ന രണ്ട് പ്രതിഭകൾ, ഇതൊക്കെ ശ്രദ്ധിക്കണ്ടേ ലാലേട്ടാ? ശ്രദ്ധിക്കാം മോനേ,എന്നും , പൂവേ ഒരു മണിമുത്തം നിൻ കവിളിൽ പതിഞ്ചുവോ?” എന്നിങ്ങനെ പോവുന്നു ചിത്രങ്ങൾക്കു താഴെ ആരാധകരുടെ രസകരമായ കമന്റുകൾ. അടുത്തിടെ, ‘ആവേശം’ സിനിമ കണ്ട മോഹൻലാൽ സിനിമ തനിക്കിഷ്ടപ്പെട്ട കാര്യം ഫഹദിനെ വിളിച്ചു അറിയിക്കുകയും ചെയ്തിരുന്നു. തന്നെ ഏറ്റവും സ്വാധീനിച്ച മലയാള സിനിമയെതെന്ന ചോദ്യത്തിന് ഫഹദ് ഫാസിൽ നൽകിയ ഉത്തരം മോഹൻലാൽ നായകനായ തൂവാനത്തുമ്പികൾ എന്നുമായിരുന്നു











