
പുതിയ സംവിധായകര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ മോഹന്‍ലാല്‍ തയ്യാറാകുന്നില്ല എന്ന വിമര്‍ശനം പൊതുവെ ആരാധകര്‍ക്കിടയിലുണ്ട്, പുതിയ സംവിധായകർക്കൊപ്പം ചിത്രങ്ങളില്‍ അഭിനയിക്കാന്‍ മോഹന്‍ലാല്‍ തയ്യാറാകണമെന്നാണ് ഓരോ ആരാധകരുടെയും ആവശ്യം, ഇതേ കുറിച്ചുള്ള ചോദ്യത്തിനു മറുപടിയുമായി എത്തുകയാണ് നടൻ മോഹൻലാൽ. തനിക്ക് ഇഷ്ടപ്പെട്ട കഥ വന്നാല്‍ തീര്‍ച്ചയായും പുതിയ സംവിധായകര്‍ക്കൊപ്പം വര്‍ക്ക് ചെയ്യു൦. പല സംവിധായകരും തന്നോട് കഥ പറയാന്‍ വരാറുണ്ട്, എന്നാല്‍ ആ കഥയിലെല്ലാം തന്റെ പഴയ സിനിമകളിലെ റഫറന്‍സ് ഉണ്ടാകാറുണ്ട്. എപ്പോഴും ഫ്രഷ് ആയിട്ടുള്ള വേഷങ്ങള്‍ ചെയ്യാനാണ് താത്പര്യ൦

ഫ്രഷ് ആയിട്ടുള്ള ഒരു കഥയാണ് തരുണ്‍ മൂര്‍ത്തി തന്നോട് പറഞ്ഞത്, ചെറിയ സിനിമകളും താൻ ചെയ്യുന്നുണ്ട്. നേര് എന്ന സിനിമ താന്‍ ഇതിന് മുമ്പ് ചെയ്തിട്ടില്ലാത്ത തരത്തിലുള്ള ഒന്നായിരുന്നു. അത് വലിയ വിജയമായി മാറി. അതുപോലെ ഇപ്പോള്‍ ചെയ്യുന്ന തരുണ്‍ മൂര്‍ത്തിയുടെ സിനിമ. എല്ലാം ഫ്രഷ് സബ്ജക്ടാണ്. അങ്ങനെയുള്ള സിനിമകള്‍ ചെയ്യുമ്പോള്‍ മാത്രമേ നമുക്ക് നമ്മളെ മടുക്കാതിരിക്കുള്ളൂ. എട്ട് വര്‍ഷം കൊണ്ടാണ് തരുണ്‍ മൂര്‍ത്തി ഈ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയത്. വളരെ പ്രതീക്ഷയുള്ള ചിത്രമാണിത് മോഹൻലാൽ പറയുന്നു.

അതേസമയം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 360ഓളം സിനിമകള്‍ ചെയ്ത മോഹന്‍ലാല്‍ കരിയറില്‍ പകര്‍ന്നാടാത്ത വേഷങ്ങളില്ല. അഭിനയജീവിതം 45ാം വര്‍ഷത്തിലെത്തി നില്‍ക്കുമ്പോള്‍ ബാറോസിലൂടെ ആദ്യമായി സംവിധായക കുപ്പായമണിയാനൊരുങ്ങുകയാണ് താരം. അതിനൊപ്പം പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എംപുരാന്റെ തിരക്കുകളും മോഹൻലാലിനുണ്ട്











