
മോസ് ആൻഡ് ക്യാറ്റ് എന്ന ദിലീപ് ചിത്രത്തിലെ തൊട്ടാൽ പൂക്കും എന്ന ഗാനം അടുത്തിടെ ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇത് ഹിറ്റായതോട് കൂടിയാണ് ഈ ചിത്രത്തിൽ അഭിനയിച്ച നായിക അശ്വതി അശോക് ഇപ്പോൾ എവിടെയാണ് എന്ന ചർച്ച സോഷ്യൽ മീഡിയിൽ ആരംഭിച്ചത്. അങ്ങനെ ഓൺലൈൻ മീഡിയാസ് നായികയെ കണ്ടെത്തി. സിനിമയിൽ നിന്നും വിട്ടു നിൽക്കുന്ന അശ്വതി ഇന്നിപ്പോൾ കുടുംബിനിയും രണ്ട് പെൺകുട്ടികളുടെ അമ്മയുമാണ്.
താൻ ഇവിടെ തന്നെ ഉണ്ടായിരുന്നു എന്നാണ് അശ്വതി പറയുന്നത്. പിന്നെ അത് കഴിഞ്ഞപ്പോൾ മാരീഡ് ആയി. കുട്ടികൾ വന്നു. അങ്ങനെയാണ് ഒരു ഗ്യാപ്പ് ഒക്കെ വന്നു പോയത്. അല്ലാതെ അപ്രത്യക്ഷമായതല്ല. താൻ ഇവിടെ ഉണ്ടായിരുന്നു.
മോസ് ആൻഡ് ക്യാറ്റ് സിനിമയിലെ ആ സോങ്ങ് അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ വൈറൽ ആയിട്ടുണ്ടായിരുന്നു. അതിലെ ഒരു ലൈൻ ആണ് വൈറൽ ആയത്. ആ പാട്ട് ഷൂട്ട് ചെയ്യുന്ന സമയത്തും അത് ചെയ്ത സമയത്തും താനും ഇത്രയും ഡീപ് ആയിട്ട് ആ വരികൾ ശ്രദ്ധിച്ചിരുന്നില്ല. ആ സിനിമയുടെ സിറ്റുവേഷനും അത് വളരെ ചേരുന്ന ഒരു സംഭവം ആയിരുന്നു.
ഞാൻ കൊച്ചിയിൽ തന്നെ ഉണ്ടായിരുന്നു. പക്ഷേ എന്റെ കുട്ടികൾ വളരെ കുഞ്ഞുമക്കളായിരുന്നു. ഒക്യുപ്പൈഡ് ആയിരുന്നു. അതുകൊണ്ടാണ് തന്നെ പുറത്തൊന്നും അധികം കാണാഞ്ഞത്. ഞാൻ സോഷ്യൽ മീഡിയയിലും ഉണ്ടായിരുന്നില്ല. ഇൻസ്റ്റേഗ്രാം പേജോ അങ്ങനെ ഒന്നും ഉണ്ടായിരുന്നില്ല. ആക്ടീവും ആയിരുന്നില്ലന്നും അശ്വതി പറയുന്നു.
അതേസമയം ബാലതാരമായി എത്തി പിന്നീട് നായികയായി മാറുകയായിരുന്നു അശ്വതി അശോക്. ദിലീപ് നായകനായി ഫാസിൽ സംവിധാനം ചെയ്ത ‘മോസ് ആൻഡ് ക്യാറ്റ്’ എന്ന ചിത്രത്തിലെ നായികയായിരുന്നു അശ്വതി അശോക്. പവിത്രം, വാത്സല്യം, കാബൂളിവാല, ഗോഡ് ഫാദർ തുടങ്ങിയ ഹിറ്റ് സിനിമകളിൽ ചൈൽഡ് ആർട്ടിസ്റ്റ് ആയിരുന്നു അശ്വതി.
പവിത്രം എന്ന ചിത്രത്തിൽ മോഹൻലാലിന്റെ അനിയത്തി കഥാപാത്രം മീനാക്ഷിയുടെ കുട്ടിക്കാലം അവതരിപ്പിച്ചതും അശ്വതിയായിരുന്നു. ഗോഡ് ഫാദറിൽ കെ.പി.എ.സി ലളിതയുടെ മകളുടെ വേഷത്തിലും അശ്വതി അഭിനയിച്ചു. മഴയെത്തും മുൻപേ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെയും ആനിയുടെയും മകളായും അശ്വതി വേഷമിട്ടു. കൂടാതെ ജീവൻ ടിവിയിലെ ‘ഇസൈ തെൻഡ്രൽ’ എന്ന പ്രോഗ്രാമിലൂടെ അവതാരകയായും അശ്വതി മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ്. നിരവധി സിനിമകളിൽ ബാലതാരമായി എത്തിയ വിശാൽ വത്സനെയാണ് അശ്വതി വിവാഹം ചെയ്തത്.
തന്മാത്ര, ‘രസതന്ത്രം’ തുടങ്ങിയ ചിത്രങ്ങളിൽ സൂപ്പർ താരം മോഹൻലാലിന്റെ ബാല്യകാലം അവതരിപ്പിച്ചത് വിശാൽ ആയിരുന്നു. ഫ്രണ്ട്സിൽ മുകേഷിന്റെ ‘ചന്തു’ എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലം അവതരിപ്പിച്ചതും വിശാൽ ആയിരുന്നു. പിൻഗാമി, മിസ്റ്റർ ആൻഡ് മിസിസ്, വെറുതെ ഒരു ഭാര്യ, സഹയാത്രികർക്ക് സ്നേഹപൂർവ്വം തുടങ്ങിയ ചിത്രങ്ങളിലും വിശാൽ ബാലതാരമായി അഭിനയിച്ചു.











