നടൻ ആസിഫ് അലിയെ അപമാനിച്ചു സംഗീത സംവിധായകൻ  രമേശ് നാരായണൻ ; വീഡിയോ വൈറൽ

നടന്‍ ആസിഫ് അലിയെ അപമാനിച്ച്  ഹിന്ദുസ്ഥാനി സംഗീതജ്ഞനും ഗായകനും   സംഗീതസംവിധായകനും  രമേശ് നാരായണന്‍. ആസിഫ് അലിയിൽ  നിന്നും പുരസ്‌കാരം സ്വീകരിക്കാന്‍ വിസമ്മതിക്കുകയാണ് രമേശ് നാരായണൻ  ചെയ്തത്. തൊട്ട്  പിന്നാലെ സംവിധായകന്‍ ജയരാജിനെ രമേഷ് നാരായണ്‍ തന്നെ വിളിച്ച് ആ പുരസ്കാരം അദ്ദേഹത്തിന്‍റെ കൈയ്യില്‍ നിന്നും വാങ്ങുകയായിരുന്നു. എംടി വാസുദേവന്റെ കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ആന്തോളജി ചലച്ചിത്രം  ‘മനോരഥങ്ങള്‍’ ട്രെയ്‌ലര്‍ ഇന്നലെ യാണ് റിലീസ് ചെയ്തത് . ട്രെയ്‌ലർ   റിലീസിനിടെ നടന്ന പുരസ്‌കാര ചടങ്ങില്‍ ആണ് ആസിഫ് അലിയെ അപമാനിക്കുന്ന തരത്തിൽ രമേശ് നാരായണൻ പെരുമാറിയത്

അന്തോളജി സീരിസിലെ സ്വർഗ്ഗം തുറക്കുന്ന സമയം എന്ന ഗാനത്തിന്റെ സംഗീതം നൽകിയത് രമേശ് നാരായണൻ ആയിരുന്നു, ഈ ചടങ്ങിൽ രമേശ് നാരായണനെ പുരസ്‌കാരം നല്കാൻ ആണ് ആസിഫിന് ക്ഷണിച്ചത്. ആസിഫ് അലി പുരസ്‌കാരം നല്കാൻ വേദിയിൽ എത്തുമ്പോൾ പുരസ്‌കാരം വാങ്ങാതെ, രമേശ് നാരായണന്‍ ആസിഫില്‍ നിന്നും ട്രോഫി വാങ്ങുകയും ആസിഫിന്റെ മുഖത്ത് പോലും നോക്കാതെ സംവിധായകന്‍ ജയരാജനെ വേദിയിലേക്ക്  വിളിക്കുകയും ചെയ്യ്തു.

അതിനു ശേഷം അദ്ദേഹത്തിന്റെ കൈയ്യില്‍ പുരസ്‌കാരം കൊടുക്കുകയും അത് തനിക്ക് നല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.   സദസിന് നേരെ തിരിച്ച് വച്ച് ഔദ്യോഗികമായ രീതിയിലാണ് അത് വാങ്ങിയത്.  ജയരാജന്‍ നല്‍കിയ പുരസ്‌കാരം വാങ്ങിക്കൊണ്ട് രമേശ് നാരായണന്‍ ക്യാമറകള്‍ക്ക് പോസ് ചെയ്യുകയും ഇതിന് ശേഷം ജയരാജനെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവെക്കുകയും ചെയ്തു. എന്നാല്‍ ആസിഫിന് ഒരു ഷേക്ക് ഹാന്‍ഡോ  നടനെ അഭിവാദ്യം ചെയ്യാനോ ഒന്നും രമേശ് നാരായണന്‍ തയ്യാറായില്ല.സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ രൂക്ഷ വിമര്‍ശനമാണ് രമേശ് നാരായണനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്