കുടുംബപ്രേക്ഷകരുടെ ഇഷ്ട്ടകഥയുമായി എത്തുന്നു ‘നാരായിണീന്റെ മൂന്നാണ്മക്കൾ’! ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്

മലയാളത്തില്‍ ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനറായ ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് നിർമ്മിക്കുന്ന പുതിയ ചിത്രമായ ‘നാരായണീന്‍റെ മൂന്നാണ്മക്കള്‍’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. മമ്മൂട്ടിയാണ് ട്രെയിലർ മമ്മൂട്ടി കമ്പനിയുടെ പേജിലൂടെ പുറത്തിറക്കിയിരിക്കുന്നത്. കുടുംബപ്രേക്ഷകരുടെ ഇഷ്ട്ടകഥ തന്നെയാണ് ഈ ചിത്രത്തിൽ പറയുന്നത്. ഹൃദയം തൊടുന്ന കഥയും, കഥാപാത്രങ്ങളുമായാണ് ചിത്രം എത്തുന്നതെന്ന് ട്രെയിലർ കണ്ട പ്രേക്ഷകർ പറയുന്നു. ഈ ചിത്രത്തിൽ ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ചിത്രം ഫെബ്രുവരി 7ന് തിയേറ്ററുകളിലെത്തും.

ഈ ചിത്രത്തിന്റെ രചനയും, സംവിധാനവും നിർവഹിക്കുന്നത് ശരണ്‍ വേണുഗോപാൽ. കൂടാതെ ഈ ചിത്രത്തിൽ തോമസ് മാത്യു, ഗാർഗി ആനന്ദൻ, ഷെല്ലി എൻ കുമാർ, സജിത മഠത്തില്‍, സരസ ബാലുശ്ശേരി തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു നാട്ടിൻപുറത്തെ തറവാട് വീട് കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥാതന്തു. കൊയിലാണ്ടിയിലെ പുരാതനവും പ്രൗഡവുമായ ഒരു കുടുംബത്തിലെ നാരായണിയമ്മയുടെ മൂന്നാണ്മക്കളെ കേന്ദ്രീകരിച്ചാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ട്രെയിലറിൽ ഹൃദയസ്പർശിയായ മുഹൂർത്തങ്ങളും ,ഒപ്പം നർമ്മവും ഒക്കെ കൂടിച്ചേർന്ന ഒരു ഫാമിലി ഡ്രാമയാണ് ഉൾപെടുത്തിയിരിക്കുന്നത്. നിർമ്മാണം- ജോബി ജോര്‍ജ്ജ് തടത്തിൽ, പ്രൊഡക്ഷൻ ഹൗസ്- ഗുഡ്‍‍വിൽ എന്‍റർടെയ്ൻമെന്‍റ്സ്, എക്സി. പ്രൊഡ്യൂസേഴ്സ്- ജെമിനി ഫുക്കാൻ, രാമു പടിക്കൽ, ഛായാഗ്രഹണം- അപ്പു പ്രഭാകർ, സംഗീതം- രാഹുൽ രാജ്, ഗാനരചന- റഫീഖ് അഹമ്മദ്, കെഎസ് ഉഷ, ധന്യ സുരേഷ് മേനോൻ, എഡിറ്റിംഗ്‌- ജ്യോതിസ്വരൂപ് പാന്താ, സൗണ്ട് മിക്സിങ്- ജിതിൻ ജോസഫ്, പ്രൊഡക്ഷൻ ഡിസൈൻ- സെബിൻ തോമസ്, കോസ്റ്റ്യൂം ഡിസൈൻ- ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്- ജിത്തു പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൻ പൊടുത്താസ്.