
കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി ദിലീഷ് പോത്തൻ, സജിൻ ഗോപു, സംവിധായകൻ ചിദംബരം എന്നിവർ ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘ഒരു ദുരൂഹ സാഹചര്യത്തിൽ’. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ തന്നെ വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ ക്രിസ്മസ് അനുബന്ധമായി അണിയറപ്രവർത്തകർ പുറത്തുവിട്ട പുതിയ പോസ്റ്ററാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
മാജിക് ഫ്രെയിംസും ഉദയ പിക്ചേഴ്സും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ലിസ്റ്റിൻ സ്റ്റീഫനും കുഞ്ചാക്കോ ബോബനും ചേർന്നാണ് നിർമിക്കുന്നത്. ജസ്റ്റിൻ സ്റ്റീഫൻ കോ-പ്രൊഡ്യൂസറായും എത്തുന്നു. ‘മഞ്ഞുമ്മൽ ബോയ്സ്’ ഉൾപ്പെടെയുള്ള വിജയ ചിത്രങ്ങൾ ഒരുക്കിയ ചിദംബരത്തിന്റെ നടനായുള്ള അരങ്ങേറ്റ ചിത്രം കൂടിയാണിത്.
സുധീഷ്, ജാഫർ ഇടുക്കി, രാജേഷ് മാധവൻ, ഷാഹി കബീർ, കുഞ്ഞികൃഷ്ണൻ മാഷ്, ശരണ്യ രാമചന്ദ്രൻ, പൂജ മോഹൻരാജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം അർജുൻ സേതു കൈകാര്യം ചെയ്യുമ്പോൾ എഡിറ്റിംഗ് മനോജ് കണ്ണോത്ത് നിർവഹിക്കുന്നു. സംഗീതം ഡോൺ വിൻസെന്റിന്റേതാണ്. ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി. തോമസ് എന്നിവരും ടീമിലുണ്ട്. കലാസംവിധാനം ഇന്ദുലാൽ കവീട് നിർവഹിക്കുന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസനും സൗണ്ട് മിക്സിംഗ് വിപിൻ നായരുമാണ്. മേക്കപ്പ് റോണക്സ് സേവ്യറും വസ്ത്രാലങ്കാരം മെൽവി ജെയും കൈകാര്യം ചെയ്യുന്നു.
വയനാടും തിരുനെല്ലിയും ഉൾപ്പെടെയുള്ള ലൊക്കേഷനുകളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായത്. വിതരണ ചുമതല മാജിക് ഫ്രെയിംസ് റിലീസ് വഹിക്കുന്നു.
കുഞ്ചാക്കോ ബോബന്റെ അഭിനയ ജീവിതത്തിൽ ശ്രദ്ധേയമായ ഇടം നേടിയ ‘ന്നാ താൻ കേസ് കൊട്’ ഒരുക്കിയ സംവിധായകനാണ് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ. 2022ൽ പുറത്തിറങ്ങിയ ആ ചിത്രം ചാക്കോച്ചന്‍റെ കരിയറിലെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൊന്നായി മാറുകയും വലിയ വിജയം നേടുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ എന്ന പുതിയ ചിത്രത്തോടുള്ള പ്രതീക്ഷകളും ഏറെ ഉയർന്നിരിക്കുകയാണ്.











