ജൂനിയർ എൻ ഡി ആറിന്റെ ബാനറിൽ രണ്ടാടുകളെ കൊന്നുരക്താഭിഷേകം  നടത്തിയ ഒൻപത് ആരാധകർ അറസ്റ്റിൽ  

ജൂനിയർ എൻ ഡി ആറിന്റെ ബാനറിൽ രണ്ടാടുകളെ കൊന്നുരക്താഭിഷേകം  നടത്തിയ ഒൻപത് ആരാധകർ അറസ്റ്റിൽ  

തെന്നിന്ത്യൻ താരം ജൂനിയർ എൻ  ടി ആറിന്റെ ബാനറിൽ രണ്ടാടുകളെ കൊന്നു രക്താഭിഷേകം നടത്തിയതിന്റെ പേരിൽ ഒന്പത് ആരാധകരെ പോലീസ് അറസ്റ്റ് ചെയ്യ്തു. ആരാധകരുടെ ഈ ഹീനമായ പരുപാടി നടന്നത് നടന്റെ പിറന്നാൾ ആഘോഷ വേളയിൽ. കർണ്ണാടകയിലെ റോബർട്ട് സൊൻ പേട്ടിലാണ് ഈ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. താരത്തിന്റെ 40താം പിറന്നാൾ മെയ് 20  നെ ആയിരുന്നു.

അന്ന് ആ ആഘോഷത്തിനായി തീയിട്ടറുകളുടെ മുന്നിൽ രണ്ടാടുകളെ കൊന്നു അതിന്റെ രക്തം കൊണ്ട് നടന്റെ ബാനറിൽ ഒഴിക്കുകയും ചെയ്യ്തു, ഒൻപത് ആരാധകർ, ഈ വാർത്ത തെലുങ്ക് മാധ്യമം ആയ ഗ്രേറ്റ് ആന്ധ്രാ ഡോട്ട് കോം  പുറത്തുവിട്ടിരിക്കുന്നത്. ഈ സംഭവത്തിൽ നടന്റെ ആരാധകരായ പി വി ശിവ നാഗരാജ്, വൈ ധരണി, അനിൽകുമാർ, പി വി ശിവ, കെ സായി, നാഗേഷ്വറ റാവു, നാഗഭൂഷണം എന്നിവരെയാണ് അറസ്റ്റ് ചെയ്യ്തത്.

ആടിനെ കൊല്ലാൻ ഉപയോഗിച്ച ആയുധവും, ആടിന്റെ ശവ ശരീരവും ഉപേക്ഷിച്ച നിലയിലാണ് ഈ ഒന്പതുപേരും ഒളിവിൽ പോയത്. അതെ സമയം താരത്തിന്റെ പിറന്നാൾ സമയത്തു തീയിട്ടർ കത്തിച്ച സംഭവും വാർത്തകളിൽ എത്തുന്നു , താരത്തിന്റെ സിംഹാദ്ര്യ എന്ന ചിത്രം റിലീസ് ആകുന്ന ദിവസവും പിറന്നാൾ ദിവസവും ഒരേ ദിവസം ആയിരുന്നു ആ ദിവസം ആന്ധ്രാപ്രദേശിലെ ഒരു തീയറ്ററിൽ പടക്കം പൊട്ടിച്ചതിനെ തുടർന്നായിരുന്നു തീയിട്ടറിനെ തീ പിടിച്ചത്.