നൃത്തത്തിന് ശേഷം നിരഞ്ജനയെ ഷാള്‍ പുതപ്പിച്ച് രജിഷ വിജയന്‍- വീഡിയോ

നടി നിരഞ്ജനയുടേയും രജിഷാ വിജയന്റേയും വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. നിരഞ്ജന അനൂപിന്റെ നൃത്തം കാണാനാണ് താരം ഗുരുവായൂരില്‍ എത്തിയത്. അടുത്ത സുഹൃത്തുക്കളായ ഇരുവരും ഒന്നിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തിലൂടെ നടക്കുന്നത് കാണാം. ഗുരുവായൂരില്‍ നിരഞ്ജനയുടെ നൃത്ത അരങ്ങേറ്റമായിരുന്നു കഴിഞ്ഞ ദിവസം.

ഇതു കാണാനെത്തിയതായിരുന്നു രജിഷ. അരങ്ങേറ്റം പൂര്‍ത്തിയായ ശേഷം നിരഞ്ജനയുടെ കൈപിടിച്ച് തിരികെപോകുന്ന രജിഷയെ വീഡിയോയില്‍ കാണാം. നിരവധിപ്പേരാണ് ഇരുവര്‍ക്കുക്കൊപ്പം സെല്‍ഫി എടുക്കാനെത്തിയത്. നൃത്ത പരിപാടിയുടെ ആദ്യാവസാനം നിരഞ്ജനയ്ക്ക് പിന്തുണയുമായി രജീഷ കൂടെയുണ്ടായിരുന്നു. നൃത്തം കഴിഞ്ഞിറങ്ങിയ നിരഞ്ജനയെ ഷാള്‍ പുതപ്പിച്ചതു മുതല്‍ കൂട്ടായി രജീഷ ഉണ്ടിയാരുന്നു. ബ്ലാക് ടോപ്പും പാവാടയും ധരിച്ച് സിംപിള്‍ ലുക്കിലാണ് രജീഷ എത്തിയത്.

 

View this post on Instagram

 

A post shared by Niranjana Anoop (@niranjanaanoop99)

അതേസമയം കാര്‍ത്തി നായകനായ തമിഴ് ചിത്രം സര്‍ദാറിലാണ് രജിഷ അവസാനം പ്രത്യക്ഷപ്പെട്ടത്. കൊള്ള, പകലും പാതിരാവും, ലവ്ഫുള്ളി യുവേഴ്‌സ് വേദ, മധുരം മനോഹരം മോഹം എന്നിങ്ങനെ നിരവധി സിനിമകളാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്. 2015 ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ലോഹത്തിലൂടെയാണ് നിരഞ്ജന സിനിമയില്‍ എത്തിയത്. പുത്തന്‍പണം, ഇര, ബിടെക്, ചതുര്‍മുഖം എന്നിവയാണ് താരം അഭിനയിച്ച ചിത്രങ്ങള്‍.