
തനിക്ക് സിനിമയിൽ അവസരങ്ങൾ നഷ്ടപ്പെടുന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞ് പാർവതി തിരുവോത്ത്. ഒന്നിനു പിറകെ ഒന്നായി ഹിറ്റുകൾ കൊടുത്തിട്ടും എനിക്ക് വളരെ കുറച്ചു സിനിമകളെ ചെയ്യാൻ കഴിഞ്ഞിട്ടുള്ളൂ. ചില ആളുകൾക്കൊപ്പം എന്നെ കാസ്റ്റ് ചെയ്യാറേ ഇല്ല, അതോടെ തന്റെ അവസരങ്ങളും കുറഞ്ഞു. മനഃപൂർവം ഒഴിവാക്കുന്നവർക്കൊപ്പം ജോലി ചെയ്യാൻ താനും ഇഷ്ടപ്പെടുന്നില്ല. താൻ സ്വമേധയാ സിനിമ വേണ്ടെന്നു വെക്കുന്ന കാലം വരെ അഭിനയം തുടരും. അവസരങ്ങൾ നഷ്ടപ്പെടുത്തിയതു മൂലം സ്വന്തമായി ജോലി കണ്ടെത്താൻ തനിക്കു കഴിയും പാർവതി തിരുവോത്ത് പറഞ്ഞു.

ഇത്തരം പ്രശ്നങ്ങൾ സിനിമാ ഇൻഡസ്ട്രിയിൽ സാധാരണമാണ്, ക്യാസ്റ്റിംഗ് തീരുമാനങ്ങൾ പലപ്പോഴും കരിയറിൽ തന്റെ വലിയ സ്വാധീനം ചെലുത്താറുണ്ട്, അതുപോലെ ഒരാളെ നിശബ്ദരാക്കാനുള്ള ഏറ്റവും നല്ല മാർഗം അവരെ പട്ടിണിക്കിടുക എന്നതാണ്. സിനിമയിൽ അവസരങ്ങൾ ലഭിക്കാതെ ഞാൻ എങ്ങനെയാണ് എന്റെയുള്ളിലെ ക്രാഫ്റ്റ് മെച്ചപ്പെടുത്തുക എന്നും നടി ചോദിക്കുന്നു.
ഒന്നിനു പിറകെ ഒന്നായി ഹിറ്റുകൾ കൊടുത്തിട്ടും എനിക്ക് വളരെ കുറച്ചു സിനിമകളെ ചെയ്യാൻ കഴിഞ്ഞിട്ടുള്ളൂ. അത് ഞാൻ സിലക്ടീവ് ആയതുകൊണ്ടല്ല അങ്ങനെ സംഭവിച്ചത്, ഞാൻ ചെയ്ത മലയാളം സിനിമകൾ നോക്കിയാൽ നിങ്ങൾക്കു കാര്യങ്ങൾ മനസ്സിലാകും, നടി പറയുന്നു.കൂടാതെ തീർച്ചയായും തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ സിനിമകൾ ചെയ്തിട്ടുണ്ട്. പക്ഷേ, മലയാളത്തിൽ എനിക്കു കിട്ടേണ്ട ചിത്രങ്ങൾ പോലും ലഭിച്ചിട്ടില്ല പാർവതി പറഞ്ഞു.












