കണ്ണൂരിൽ പോക്സോ കേസ് ഇര വീടിനുള്ളിൽ തൂങ്ങിമരിച്ചു. ഇൻസ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവാണ് പീഡിപ്പിച്ചത് !!

കണ്ണൂരിൽ പോക്സോ കേസ് ഇര ജീവനൊടുക്കി. കണ്ണൂർ കുറ്റിയേരി വില്ലേജിലെ വീട്ടിൽ പെൺകുട്ടി തൂങ്ങി മരിക്കുകയായിരുന്നു. സംസ്ഥാനത്ത് ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവമാണ് ഇത്. ഇന്നലെ രാത്രിയാണ് പെൺകുട്ടിയെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് ഇതേ സംബന്ധിച്ച അന്യൂഷണം തുടരുകയാണ്. ഈ കുട്ടിയെ 17 വയസിൽ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ഒരാൾ പീഡിപ്പിച്ചിരുന്നു അതിന്റെ അന്യൂഷണം നടന്ന് വരുകയായിരുന്നു. പാലക്കാട് ചെറുപ്പളശ്ശേരി സ്വതേഷിയായ രാഹുൽ കൃഷണ എന്നൊരാൾ ഇൻസ്റ്റാഗ്രാം വഴി പെൺകുട്ടിയെ പരിചയപ്പെടുകയും നിരന്തരം ചാറ്റ് ചെയ്യുകയും ചെയ്തിരുന്നു.

പിന്നീട് ഇയാൾ കുട്ടിയുടെ നക്ന ദൃശ്യങ്ങൾ ഇയാൾ കൈക്കലാക്കി പിന്നീട് ഈ ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷിണിപ്പെടുത്തി രണ്ട് തവണ കണ്ണൂർ പയ്യാമ്പലം കൊണ്ടുവന്ന് കുട്ടിയെ പീഡിപ്പിക്കുക ഉണ്ടായി. ഇതിന് ശേഷം ഈ കുട്ടി ഇയാളുടെ ഇൻസ്റ്റാ അകൗണ്ട് ഡിലീറ്റ് ചെയ്യുകയും നമ്പർ ബ്ലോക്ക് ചെയ്യുകയും ഉണ്ടായി. എന്നാൽ പിന്നീട് ഇയാൾ പ്രതികാരത്തിനായി ചെയ്തത് കുട്ടിയുടെ ബന്ധുവിന് ഈ നക്ന ദൃശ്യങ്ങൾ അയച്ച് നൽകുകയും കൂടാതെ ഇത് പ്രചരിപ്പിക്കുകയും ചെയ്തു.

കുടുംബം പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ഏപ്രിലിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ പിന്നെ കുട്ടിയെ കൗൺസിലിംഗ് ചെയ്തപ്പോൾ കുട്ടി എട്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് അടുത്ത ബന്ധു കുട്ടിയെ പീഡിപ്പിച്ചെന്ന് വെക്തമായി. ഈ സംഭവത്തിലും പോലീസ് കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെ കുട്ടിയുടെ ബന്ധുക്കൾ, ‘അമ്മ ഉൾപ്പടെ ഉള്ളവർ സോഷ്യൽ മീഡിയ പരമായ ഒന്നും തന്നെ നൽകിയിരുന്നില്ല. ഈ ഒരു വിഷയത്തിൽ കുട്ടി കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നു. അതിന് പിന്നാലെ ആണ് പെൺകുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസിന് കിട്ടിയ സൂചന. ഇത് സംബന്ധിച്ച് ആത്മഹത്യ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല. കുട്ടിയുടെ മൃതദേഹം നടപടികൾ പൂർത്തിയാക്കി പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയിരിക്കുകയാണ്‌. കൂട്ടിയ പീഡിപ്പിച്ച കേസിൽ രണ്ട് പ്രതികളും വിചാരണ നേരിടുകയാണ്.